വി എഫ് എക്സിന്റെ മാന്ത്രികസ്പർശം, റോണി റാഫേലിന്റെ വേറിട്ട ഈണം, ഭൂതം ഭാവി സംഗീത ആൽബം വൈറലാകുന്നു

മൂവി ഡെസ്ക്ക് : ചലച്ചിത്ര-ടിവി താരങ്ങളായ നോബി മാർക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ സംഗീത ആൽബം ​വൈറലാകുന്നു. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം വി എഫ് എക്സിന്റെ മാന്ത്രികസ്പർശത്തിലൂടെ പ്രേക്ഷകരിലേക്കു പെയ്തിറങ്ങുകയാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകൻ റോണി റാഫേലാണ് വേറിട്ട അനുഭവം ആസ്വാദകർക്കു സമ്മാനിച്ച ഈ പാട്ടിന് ഈണം പകർന്നിരിക്കുന്നത്.

Advertisements

മുഴു നീളെ VFX സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം ആണ് ‘ഭൂതം ഭാവി’. ‘മെറ്റാ വേർസ്’ എന്നറിയപ്പെടുന്ന വെർച്വൽ റിയാലിറ്റി ലോകം നോബിയുടെ സ്വതസിദ്ധമായ നർമരംഗങ്ങളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗാനരചനയും ഗാനത്തിലെ റാപ് ഭാഗം എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കാർത്തിക്കിങ് എന്നറിയപ്പെടുന്ന ആർ ജെ കാർത്തിക്കാണ്. ഗാനരംഗത്തിൽ ഒരു പ്രധാന വേഷത്തിലും കാർത്തിക് എത്തുന്നുണ്ട്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫ്. പ്രണാമിന്റെ മൂന്നാമത് സംഗീത ആൽബം ആണ് ‘ഭൂതം ഭാവി’. ഗ്രീൻ ട്യൂൺസ് യൂട്യൂബ് ചാനലിലെ ശ്രദ്ധേയ ഗാനങ്ങളായ ‘നസാര’യും ‘മടക്ക’വും ആലപിച്ചത് പ്രണാമാണ്. അർഫാൻ നുജൂമും സംഘവുമാണ് അനിമേഷനും വി എഫ് എക്സും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ശബ്ദലേഖകൻ കൃഷ്ണൻ എസ് എസ് ഡിജിറ്റലാണ് ഗാനത്തിന്റെ ശബ്‌ദ മേഖലയിൽ പ്രവർത്തിച്ചത്. ഛായാഗ്രഹണം വേണു ശശിധരൻ ലേഖ, രാജേഷ് ജയകുമാർ ആണ് ഡി ഐ, പി ആർ ഓ അജയ് തുണ്ടത്തിൽ ……

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.