മുംബൈ: ബോളിവുഡിലെ മുൻ നിര നായിക നടിയാണ് വിദ്യാ ബാലൻ. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ബിഗ് സ്ക്രീനിലെത്തുന്ന വിദ്യയുടെ സിനിമകളിൽ മിക്കതും നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ആമസോൺ പ്രൈമിലിറങ്ങിയ ജൽസയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷെഫാലി ഷായ്ക്കൊപ്പം എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.
ഷേർണി, ഹമാരി അധൂരി കഹാനി, ഡേർട്ടി പിക്ചർ, കഹാനി തുടങ്ങി ഹിറ്റുകളുടെ ഒരു വൻനിര തന്നെ വിദ്യയ്ക്ക് അവകാശപ്പെടാനുണ്ട്. ഡേർട്ടി പിക്ചറിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും വിദ്യ ബാലന് ലഭിച്ചു. നടി സിൽക് സ്മിതയുടെ ജീവിത കഥയായിരുന്നു ചിത്രം. ഈ സിനിമയ്ക്ക് ശേഷമാണ് വിദ്യ ബാലൻ കരിയറിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
കരിയറിനപ്പുറം വ്യക്തി ജീവിതത്തിൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്ന നടിയാണ് വിദ്യാ ബാലൻ. 2012 ലാണ് നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറുമായി വിദ്യ വിവാഹം കഴിക്കുന്നത്. സിദ്ധാർത്ഥിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. നേരത്തെയുള്ള രണ്ട് വിവാഹങ്ങളും വേർപിരിഞ്ഞ ശേഷമാണ് സിദ്ധാർത്ഥ് വിദ്യയെ വിവാഹം കഴിക്കുന്നത്. സിദ്ധാർത്ഥിന്റെ മുൻ വിവാഹങ്ങളുടെ പേരിൽ വിദ്യയുടെ മാതാപിതാക്കൾ ആദ്യം വിവാഹത്തിന് എതിർപ്പറിയിക്കയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹ ശേഷം സന്തോഷകരമായി ജീവിക്കുന്ന വിദ്യയെയും സിദ്ധാർത്ഥിനെയും കുറിച്ച് ആദ്യ ഘട്ടത്തിൽ ചില ഗോസിപ്പുകകളും വന്നിരുന്നു.2014 ലായിരുന്നു ഈ സംഭവം. ഡിസ്നി പ്ലസ് ഇന്ത്യയുടെ ചീഫ് ആയിരുന്ന സിദ്ധാർത്ഥ് ഓഫീസിലെ സഹപ്രവർത്തകയുമായി അടുത്തെന്നും ഇത് വിദ്യയുമായുള്ള വിവാഹ ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നുമായിരുന്നു അഭ്യൂഹങ്ങൾ. ബി ടൗണിൽ ഈ വിഷയം വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. ഒടുവിൽ പ്രതികരണവുമായി വിദ്യ തന്നെ രംഗത്തെത്തി.
കരിയറിനപ്പുറം വ്യക്തി ജീവിതത്തിൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്ന നടിയാണ് വിദ്യാ ബാലൻ. 2012 ലാണ് നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറുമായി വിദ്യ വിവാഹം കഴിക്കുന്നത്. സിദ്ധാർത്ഥിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. നേരത്തെയുള്ള രണ്ട് വിവാഹങ്ങളും വേർപിരിഞ്ഞ ശേഷമാണ് സിദ്ധാർത്ഥ് വിദ്യയെ വിവാഹം കഴിക്കുന്നത്. സിദ്ധാർത്ഥിന്റെ മുൻ വിവാഹങ്ങളുടെ പേരിൽ വിദ്യയുടെ മാതാപിതാക്കൾ ആദ്യം വിവാഹത്തിന് എതിർപ്പറിയിക്കയും ചെയ്തിരുന്നു.
വിവാഹ ശേഷം സന്തോഷകരമായി ജീവിക്കുന്ന വിദ്യയെയും സിദ്ധാർത്ഥിനെയും കുറിച്ച് ആദ്യ ഘട്ടത്തിൽ ചില ഗോസിപ്പുകകളും വന്നിരുന്നു.2014 ലായിരുന്നു ഈ സംഭവം. ഡിസ്നി പ്ലസ് ഇന്ത്യയുടെ ചീഫ് ആയിരുന്ന സിദ്ധാർത്ഥ് ഓഫീസിലെ സഹപ്രവർത്തകയുമായി അടുത്തെന്നും ഇത് വിദ്യയുമായുള്ള വിവാഹ ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നുമായിരുന്നു അഭ്യൂഹങ്ങൾ. ബി ടൗണിൽ ഈ വിഷയം വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. ഒടുവിൽ പ്രതികരണവുമായി വിദ്യ തന്നെ രംഗത്തെത്തി.
ഞങ്ങൾ സന്തുഷ്ടരായി ജീവിക്കുകയാണെന്നും പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും വിദ്യ പറഞ്ഞു. ഈ പ്രചരണങ്ങൾ എവിടെ നിന്നാണെന്ന് അറിയില്ല. ആരുടെയോ ഭാവനയിൽ തോന്നിയ കഥകളാണെന്നും വിദ്യ വിശദീകരിച്ചു. ബാല്യ കാല സുഹൃത്തായിരുന്ന ആരതി ബജാജിനെയായിരുന്നു സിദ്ധാർത്ഥ് റോയ് കപൂർ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം വേർപെടുത്തിയ ശേഷം ടെലിവിഷൻ പ്രൊഡ്യൂസർ ആയ കവിതയെ വിവാഹം കഴിച്ചു. ഈ ബന്ധവും പിരിഞ്ഞതിന് പിന്നാലെയാണ് 2012 ൽ വിദ്യാ ബാലനുമായി ഇദ്ദേഹം വിവാഹിതനായത്.
അടുത്തിടെ വിവാഹ ജീവിതത്തെ പറ്റി വിദ്യ ബാലൻ തുറന്ന് സംസാരിച്ചിരുന്നു. ‘ഞാനിതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്ഷമയോടെ നമ്മളെ കേൾക്കുന്നയാളാണ് സിദ്ധാർത്ഥ്. അദ്ദേഹം ഒരിക്കലും ഉപദേശം തരില്ല. വെറുതെ എന്നെ കേൾക്കും. ഇതിലൂടെ എനിക്ക് സ്വയം വ്യക്തത വരും. അദ്ദേഹത്തെ പങ്കാളിയായി ലഭിച്ചത് അനുഗ്രഹമാണെന്ന് ഞാൻ കരുതുന്നു,’ വിദ്യ പറഞ്ഞതിങ്ങനെ.
താൻ വളരെ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയായതിനാലാണ് സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കാത്തതെന്നും സിദ്ധാർത്ഥും സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണെന്നും വിദ്യ പറഞ്ഞു.