കൂളിമാട് – എരഞ്ഞിമാവ് റോഡില്‍ വിജിലൻസ് പരിശോധന

കൂളിമാട്: റീടാറിങ് നടത്തി ദിവസങ്ങള്‍ക്കകം തകര്‍ന്ന കൂളിമാട് – എരഞ്ഞിമാവ് റോഡില്‍ പൊതുമരാമത്ത് വിജിലൻസിന് പിന്നാലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗവും പരിശോധന നടത്തി. ആറ് കോടി രൂപ മുടക്കി റീ ടാര്‍ ചെയ്ത റോഡിന്റെ പ്രവൃത്തിയില്‍ ക്രമക്കേടും അഴിമതിയുമുണ്ടെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി. അസീസാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗത്തിന് പരാതി നല്‍കിയത്.

Advertisements

ഇതേ തുടര്‍ന്ന് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു. മാവൂര്‍ മുതല്‍ എരഞ്ഞിമാവ് വരെയാണ് റീടാറിങ് നടത്തിയത്. കൂളിമാട്, ചുള്ളിക്കാപറമ്പ്, പന്നിക്കോട് ഭാഗങ്ങളിലാണ് ടാറിങ് തകര്‍ന്നത്. പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണത്തിനിടെ കഴിഞ്ഞദിവസം കരാറുകാരനും ഉദ്യോഗസ്ഥരും റോഡിലെ കുഴികളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും അടക്കാൻ ശ്രമം നടത്തിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.