സിനിമകളുടെ തെരഞ്ഞെടുപ്പാലും വേറിട്ടു നില്ക്കുന്ന താരമാണ് ധനുഷ്. ഒന്നിനൊന്ന് വ്യത്യസ്തമായ ഴോണറിലും പ്രമേയത്തിലുമുള്ള സിനിമകളാണ് ധനുഷ് തെരഞ്ഞെടുക്കാറുള്ളത്. അതിനാല്‍ ധനുഷ് നായകനാകുന്ന ഒരോ സിനിമയുടെ അപ്ഡേറ്റും ചര്‍ച്ചയാകാറുണ്ട്. പോര് തോഴിലൂടെ ശ്രദ്ധയാകര്‍ഷിച്ച യുവ സംവിധായകൻ വിഘ്നേശ് രാജയുടെ പുതിയ ഒരു ചിത്രത്തില്‍ ധനുഷ് നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ശരത് കുമാറും അശോക് സെല്‍വനും കഥാപാത്രങ്ങളായ പോര് തൊഴില്‍ ഹിറ്റായി മാറിയിരുന്നു. പോര് തൊഴില്‍ ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിനെത്തിയിരുന്നത്. ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം രായനാണ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രായനില്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അപര്‍ണാ ബാലമുരളി എഴുതുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരമുണ്ടായത് സ്വപ്നത്തിന്റെ യാഥാര്‍ഥ്യമാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.
മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര് റഹ്മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.