സിനിമാ നിർമ്മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫേസ്ബുക്കിൽ പരസ്പരം ഏറ്റുമുട്ടി വിജയ് ബാബുവും സാന്ദ്ര തോമസും. അസോസിയേഷൻ തിരഞ്ഞെടുപ്പിലെ തന്റെ പത്രികകൾ തള്ളിയതിനെതിരെ സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി കോടതി തള്ളിയതിന് പിന്നാലെ സാന്ദ്രക്കെതിരെ വിജയ് ബാബു ഫേസ്ബുക്കിൽ എഴുതിയിരുന്നു.

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്, നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. അത്രേ എനിക്കുപറയാനുള്ളു എന്ന് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തുടർന്ന് സാന്ദ്രയ്ക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി ഒരു ബന്ധവുമില്ല എന്ന തന്റെ പഴയ കുറിപ്പും വിജയ് ബാബു വീണ്ടും ഫേസ്ബുക്കിൽ പങ്കുവച്ചു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂക്ഷ്മത പുലർത്തിയാൽ ഇനിയും സമൂഹത്തിനു മുന്നിൽ അപഹാസ്യരാവാതിരിക്കാമെന്ന് സാന്ദ്ര ഓർക്കണം എന്ന് വിജയ് ബാബു പരിഹാസിച്ചിരുന്നു. ഇതിനൊപ്പം ഒരു കുറുക്കന്റെ ചിത്രവും ചേർത്തിരുന്നു.

മറ്റൊരു പോസ്റ്റിൽ സാന്ദ്രയുമായുള്ള പാർട്ണർഷിപ്പ് അവസാനിപ്പിച്ചതിനു ശേഷം താനൊരു നായ്ക്കുട്ടിയെ വളർത്താൻ തുടങ്ങിയെന്നും അത് സാന്ദ്രയേക്കാൾ വിശ്വസിക്കാൻ കൊള്ളാമെന്നും വിജയ് ബാബു കുറിച്ചു. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാം, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലാണ് തനിക്ക് പേടി എന്നായിരുന്നു സാന്ദ്രയുടെ മറുപടി. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് മറുപടി നൽകാൻ ഇനി സമയമില്ലെന്ന് വിജയ് ബാബുവും തിരിച്ചടിച്ചു.
