വിജയ് ഹസാരെയിൽ സെമി തേടി കേരളം ; ഇന്ന് സർവീസസിനെ നേരിടും

ജ​യ്​​പു​ര്‍: ദേ​ശീ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ടൂ​ര്‍​ണ​മെന്‍റാ​യ വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി​യി​ല്‍ സെ​മി​ഫൈ​ന​ല്‍ തേ​ടി കേ​ര​ളം. ഇ​ന്ന്​ നടക്കുന്ന മത്സരത്തിൽ കേരളം സ​ര്‍​വി​സ​സി​നെ നേ​രി​ടും.ജ​യ്​​പു​രി​ലെ കെ.​എ​ല്‍. സെ​യ്​​നി സ്​​റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ ഒ​മ്പതി​നാ​ണ്​ മ​ത്സ​രം തു​ട​ങ്ങു​ക. മ​റ്റൊ​രു ക്വാ​ര്‍​ട്ട​റി​ല്‍ സ​വാ​യ്​ മാ​ന്‍​സി​ങ്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ സൗ​രാ​ഷ്​​ട്ര വി​ദ​ര്‍​ഭ​യു​മാ​യി ഏ​റ്റു​മു​ട്ടും.സ​ര്‍​വി​സ​സി​നെ​തി​രെ സ​ഞ്​​ജു സാം​സ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ളം വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്.

Advertisements

സ​ഞ്​​ജു​വി​നെ കൂ​ടാ​തെ സ​ച്ചിന്‍ ബേ​ബി, രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, വി​ഷ്​​ണു വി​നോ​ദ്, മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ ബാ​റ്റി​ങ്​ ലൈ​ന​പ്പി​ന്​ ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രാ​യ സി​ജോ മോ​ന്‍ ജോ​സ​ഫി​ന്റേയും ജ​ല​ജ്​ സ​ക്​​സേ​ന​യു​ടെ​യും സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​ന്നു. ബൗ​ളി​ങ്ങി​ല്‍ മി​ക​ച്ച ഫോ​മി​ലു​ള്ള എം.​ഡി. നി​ധീ​ഷി​ന്​ കൂ​ട്ടാ​യി ബേ​സി​ല്‍ ത​മ്പി കൂടി എത്തുന്നതോടെ ബൗളിംഗിലും മികവ് പുലർത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാ​റ്റി​ങ്ങി​ല്‍ ല​ഖ​ന്‍ സി​ങ്, ര​വി ചൗ​ഹാ​ന്‍, മോ​ഹി​ത്​ അ​ഹ്​​ലാ​വ​ത്, ബൗ​ളി​ങ്ങി​ല്‍ ദി​വേ​ഷ്​ പ​ത്താ​നി​യ എ​ന്നി​വ​രാ​ണ്​ സ​ര്‍​വി​സ​സിന്റെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

Hot Topics

Related Articles