ചെന്നൈ : വിജയ്യുടെ ലിയോ സിനിമയിലെ ഗാനരംഗത്തിനെതിരെ വീണ്ടും പരാതി. സെന്‍സര്‍ ബോര്‍ഡിനെതിരെയാണ് ചെന്നൈ പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. വിവരാവകാശ പ്രവര്ത്തകന് സെല്‍വം ആണ് പരാതി നല്‍കിയത്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ നടപടി ഇല്ലെന്നും, സിബിഎഫ്സി ചെയര്മാന് വിജയിയെ പിന്തുണക്കുന്നു എന്നും പരാതിയില്‍ പറയുന്നു. നേരത്തെയും വിജയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.
‘ലിയോ’ എന്ന പുതിയ സിനിമ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചെന്നെ പൊലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. അടുത്തിടെ ‘ലിയോ’യിലേതായി പുറത്തുവിട്ട ഗാനത്തിന്റെ വീഡിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്നതായി കണ്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. ചിത്രത്തില്‍ വിജയ്യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. ഗൗതം വാസുദേവ് മേനോന്, അര്ജുന്, മാത്യു തോമസ്, മിഷ്കിന്, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യില്‍ അഭിനയിക്കുന്നു.