വിജയ് സേതുപതി നിത്യ മേനൻ കോമ്പോ ; തലൈവൻ തലൈവിയ്ക്ക് മികച്ച അഡ്വാൻസ് ബുക്കിങ് ; ചിത്രം നാളെ തിയേറ്ററിൽ

പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി ആണ് ഇനി പുറത്തിറങ്ങാനുള്ള പാണ്ഡിരാജ് ചിത്രം. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. സിനിമയ്ക്ക് വമ്പൻ ഓപ്പണിങ് ലഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Advertisements

കഴിഞ്ഞ ഒരു മണിക്കൂറിൽ മാത്രം ചിത്രം 4.14K ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ സിനിമയ്ക്ക് എല്ലായിടത്തും മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. കേരളത്തിലും മികച്ച വരവേൽപ്പ് തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ലോകത്താകമാനം ആയിരത്തിലധികം സ്‌ക്രീനുകളിൽ ആണ് സിനിമ പുറത്തിറങ്ങുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതിയുടെ മികച്ച കളക്ഷൻ നേടുന്ന സിനിമയാകും തലൈവൻ തലൈവി എന്ന സൂചനയാണ് വരുന്നത്. യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ്‌ സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി.

തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ ‘എതർക്കും തുനിന്തവൻ’ എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അറുമുഗകുമാർ സംവിധാനം ചെയ്ത ‘എയ്‌സ്‌’ ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Hot Topics

Related Articles