നൂറു വയസുകാരനായി അമ്പരിപ്പിച്ച് വിജയ രാഘവൻ…. പൂക്കാലത്തിലെ മേക്കോവർ ശ്രദ്ധ നേടുന്നു

സിനിമയ്ക്കു വേണ്ടി മേക്കോവറുകൾ നടത്തി താരങ്ങൾ നമ്മെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി വിജയരാഘവന്‍ നടത്തിയ മേക്കോവര്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തിലാണ് നൂറു വയസ്സുകാരനായി വിജയരാഘവൻ എത്തിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ അണിയറക്കാര്‍ പുറത്തിറക്കി.

Advertisements

ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. ഇവർക്കൊപ്പം ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവർക്കൊപ്പം കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെപിഎസി ലീലയും ചിത്രത്തില്‍ എത്തുന്നുണ്ട്. സിഎൻസി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു.

പ്രൊഡക്‌ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം മിഥുന്‍ മുരളി, സംഗീതം, പശ്ചാത്തല സംഗീതം സച്ചിന്‍ വാര്യര്‍, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, ചമയം റോണക്‌സ് സേവ്യര്‍, പ്രൊഡക്‌ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ് ആര്‍ വാര്യര്‍, നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവ്യര്‍, പോസ്റ്റര്‍ ഡിസൈന്‍ അരുണ്‍ തോമസ്, പിആര്‍ഒ എ എസ് ദിനേശ്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.

Hot Topics

Related Articles