ചെന്നൈ : ബോളിവുഡ് സ്റ്റൈലില്‍ ഒരു തമിഴ് ആക്ഷൻ സിനിമ എന്നാണ് ലിയോ കണ്ടിറങ്ങിയ പ്രേക്ഷകരും ആരാധകരും സിനിമയെ വിശേഷിപ്പിച്ച് പറയുന്നത്.വളരെ സിംപിളായ ഒരു കഥയില്‍ മികച്ച ഫൈറ്റ് സീക്വെൻസുകളും പാട്ടും ഇമോഷനും എല്ലാം കുത്തിനിറച്ച ആക്ഷൻ സിനിമ കൂടിയാണ് ലിയോ. കാരുണ്യം, ദയ എന്നിവയൊന്നും ലിയോയില്‍ പ്രതീക്ഷിക്കേണ്ടതില്ല. വയലൻസും അതിനൊത്ത ഡയലോഗുകളും ആവശ്യത്തിലേറെ ലിയോയിലുണ്ട്. ഈ സിനിമയുടെ കഥയ്ക്ക് അതെല്ലാം ആവശ്യമാണുതാനും.
വിജയിയുടെ പെര്‍ഫോമൻസ് തന്നെയാണ് സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവായി പ്രേക്ഷകര്‍ പറയുന്നത്. ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത വിജയിയാണ് ലിയോയിലുള്ളത്. തൃഷ, ഗൗതം മേനോൻ, സഞ്ജയ് ദത്ത്, അര്ജുൻ, മാത്യു, മിഷ്കിൻ, സാന്റി മാസ്റ്റര്‍ തുടങ്ങിയവരും സിനിമയില്‍ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ തകര്‍ത്തവരില്‍ ഒരാള്‍ നടനും കൊറിയോഗ്രാഫറുമെല്ലാമായ സാന്റിയാണ്. ലിയോയില്‍ ഏറ്റവും കയ്യടി അര്‍ഹിക്കുന്ന പ്രകടനമായിരുന്നു സാന്റി മാസ്റ്റര്‍ അവതരിപ്പിച്ച സൈക്കോ കില്ലര്‍. തിളങ്ങുന്ന കണ്ണുകളോടെ ചോക്ലേറ്റ് കോഫീ എന്ന് പറഞ്ഞുകൊണ്ടുള്ള ക്രൂരമായ ആ നോട്ടം പ്രേക്ഷകരെ വേട്ടയാടിയിരുന്നു. ഇത്രയേറെ അഭിനയ സാധ്യതയുള്ള കഥാപാത്രം സാന്റി സിനിമാ ജീവിതത്തില്‍ തന്നെ ആദ്യമായാണ് ചെയ്യുന്നത്. വിക്രത്തിലെ പത്തലെ സോങിന് കൊറിയോഗ്രഫി ചെയ്യാൻ പോയപ്പോഴാണ് ലിയോയിലെ റോളിനെ കുറിച്ച് ലോകേഷ് ആദ്യമായി സാന്റിയോട് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത സിനിമയില്‍ കൊറിയോഗ്രാഫറല്ല നടനാണെന്ന് മാത്രമാണ് ലോകേഷ് സാന്റിയോട് പറഞ്ഞിരുന്നത്. അന്ന് അങ്ങനൊരു റോളിനെ കുറിച്ച് ലോകേഷ് പറഞ്ഞപ്പോഴും ഇത്രത്തോളം പെര്‍ഫോം ചെയ്യാനുള്ള അവസരം കിട്ടുമെന്ന് സാന്റി പ്രതീക്ഷിച്ചിരുന്നില്ല. സാന്റി മാസ്റ്റര്‍ അവതരിപ്പിച്ച കഥാപാത്രം പ്രവചനാതീതവും ഭീകര നിറഞ്ഞതുമായിരുന്നു. ഓരോ നോട്ടത്തിലുംഡയലോഗിലും പേടിപ്പെടുത്തുന്ന എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. ദാസ് ബ്രദേര്സിനെക്കാള് രണ്ടിരട്ടി ഇമ്ബാക്ട് സാന്റിയുടെ കഥാപാത്രം സൃഷ്ടിച്ചു. നടൻ എന്ന രീതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സാന്റിയെ ഇനി തേടി എത്തിയേക്കും.
അടുത്തിടെ ഹിറ്റായ ആര്‍ഡിഎക്സിലെ നീല നിലവെ ഗാനത്തിന് ചുവടുകള്‍ ഒരുക്കിയത് സാന്റിയായിരുന്നു. ഇപ്പോഴിതാ ലിയോയിലെ നെഗറ്റീവ് റോള്‍ ചെയ്തപ്പോഴുണ്ടായ അനുഭവം മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് സാന്റി. വിജയിയുമൊത്തുള്ള ഫൈറ്റ് സീനില്‍ തലപൊട്ടി രക്തം വന്ന സാഹചര്യം വരെ ഉണ്ടായിരുന്നുവെന്നും സാന്റി പറയുന്നു. ‘വിക്രത്തിലെ പത്തലെ സോങ് കൊറിയോഗ്രാഫി ചെയ്യുന്ന സമയത്താണ് ലിയോയില്‍ അഭിനയിക്കാൻ അവസരം ഉണ്ടെന്ന് ലോകേഷ് സാര്‍ പറയുന്നത്. കഥാപാത്രത്തെ കുറിച്ച് പിന്നീടാണ് പറഞ്ഞത്. ഷൂട്ടിങ് തുടങ്ങിയശേഷം കഥപാത്രമാകുന്നതിന് വേണ്ടി വീട്ടില്‍ പോലും പോയില്ല.’
ആ ഒരു കഥാപാത്രത്തിന്റെ മൂഡിലേക്ക് എത്തുന്നതിന് വേണ്ടി ഷൂട്ട് നടക്കുമ്ബോഴെല്ലാം പരമാവധി ഒറ്റയ്ക്കിരുന്നു ഞാൻ. കാരവാനില്‍ പോലും ലൈറ്റ് ഓഫാക്കിയാണ് ഇരുന്നത്. സൈക്കിക്ക് മൈന്റ് വരുന്നതിന് വേണ്ടി ഹെവി മ്യൂസിക്കും ഡാര്‍ക്ക് റൂമുമായിരുന്നു ഞാൻ ഷൂട്ട് നടക്കുമ്ബോഴെല്ലാം ഉപയോഗിച്ചിരുന്നത്. ആരോടും ഇത്തരത്തില്‍ ഒരു കഥാപാത്രം ചെയ്യുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ല.’ ‘അതുപോലെ തന്നെ ലിയോയിലെ എന്റെ കഥാപാത്രം മകള്‍ക്ക് ഭയമാണ്. ആ കഥാപാത്രത്തിന്റെ ഫോട്ടോയോ വീഡിയോയോ ഒക്കെ കാണുന്നത് മകള്‍ക്ക് ഭയമാണ്. നിരവധി ഫൈറ്റ് സീനുകള്‍ ഉണ്ടായിരുന്നു. വിജയ് സാറുമായുള്ള ഫൈറ്റിനിടെ തലപൊട്ടി ചോര വന്നു. കുറച്ച് കട്ടിയുള്ള പ്രോപ്പര്‍ട്ടിയായിരുന്നു. വലിയ മുറിവില്ലാതിരുന്നതിനാല് വീണ്ടും ഷൂട്ടിങ് തുടര്‍ന്നു. വിജയ് സാറൊക്കെ വളരെ കെയറിങ് ആയിരുന്നുവെന്നാണ്’, ലിയോ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സാന്റി പറഞ്ഞത്.