ഞാറയ്ക്കൽ: വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ ശ്രീനാരായണഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ 8-മത് തിരുവുത്സവം ഫെബ്രുവരി 28ന് കൊടിയേറി മാർച്ച് 4 ന് സമാപിക്കും. ഇന്ന് 20 ന് പതാകദിനം. എല്ലാ അംഗവീടുകളിലും കുടുംബയോഗ ആസ്ഥാനങ്ങളിലും പതാകയുയർത്തും. ശാഖായോഗത്തിൽ പ്രസിഡന്റ് അനൂപ് സോമൻ പതാകയുയർത്തും.
ക്ഷേത്രം മേൽശാന്തി പള്ളിപ്പുറം സുമേഷ് ശാന്തി ഉത്സവ ദീക്ഷാ ചടങ്ങുകൾക്ക് ഭദ്രദീപ പ്രകാശനം നടത്തും.
28 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം 10.30 ന് കൊടി കൊടിക്കയർ സമർപ്പണം.11.10 ന് അലങ്കാര ഗോപുരം നമസ്‌കാര മണ്ഡപം ബലിക്കല്ല് സമർപ്പണ പൂജ.12.30 ന് പ്രസാദമൂട്ട്. 5.30ന് ക്ഷേത്രം തന്ത്രി കോത്തല കെ.വി.വിശ്വനാഥൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പള്ളിപ്പുറം സുമേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
7.30 ന് തിരുവുത്സവ സമ്മേളനം ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനവും അലങ്കാര ഗോപുരം സമർപ്പണവും നിർവ്വഹിക്കും. ശാഖായോഗം പ്രസിഡന്റ് അനൂപ് സോമൻ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മാതൃകാദമ്പതികളെയും വിശിഷ്ട വ്യക്തികളെയും ആദരിക്കും.
യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി നമസ്‌കാര മണ്ഡപം ബലിക്കല്ല് സമർപ്പണവും യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ വിദ്യാഭ്യാസ അവാർഡ് സ്‌കോളർഷിപ്പ് വിതരണവും നിർവ്വഹിക്കും.യോഗത്തിൽ ശാഖായോഗം സെക്രട്ടറി ഷിനുമോൻ വി.എസ്., വൈസ് പ്രസിഡന്റ് ബിനു പി.മണി, യൂണിയൻ കമ്മിറ്റി മെമ്പർ കെ.സി.സോമൻ, വനിതാ സംഘം പ്രസിഡന്റ് ബിന്ദു മോഹൻ, യൂത്ത്മൂവ്‌മെൻറ് പ്രസിഡന്റ് അനന്തു കെ.പുഷ്‌കരൻ എന്നിവർ പ്രസംഗിക്കും. 9 ന് കൊടിയിറക്കും.