ഷാരൂഖ് ഖാന്‍ നായകനാകുന്ന ‘ജവാന്‍’ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളും അഭ്യുഹങ്ങളും ഏതാനും നാളുകളായി വരികയാണ്.അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദളപതി വിജയ്, നയന്‍താര എന്നിവര്‍ എത്തുമെന്ന വാര്‍ത്തകളും എത്തിയിരുന്നു. ഒപ്പം വിജയ് സേതുപതിയായിരിക്കും വില്ലന്‍ വേഷത്തില്‍ എത്തുക എന്ന അഭ്യൂഹങ്ങളും ഉണ്ടായി എന്നാല്‍ ഇപ്പോള്‍ ഇത് ഉറപ്പിക്കുകയാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേല്‍. ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി തന്നെയാണ് ജവാനിലൂണ്ടാവുക.’വിക്രം വേദ’, ‘മാസ്റ്റര്‍’, ‘വിക്രം’ എന്നീ സിനിമകളിലൂടെ നായക വേഷം മാത്രമല്ല മികച്ച വില്ലനാകാനും സാധിക്കുമെന്ന് തെളിയിച്ച താരമാണ് വിജയ് സേതുപതി. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ പ്രതിനായകനയി എത്തുമ്ബോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകരും.
‘ബാഹുബലി’ താരം റാണ ദഗുബാട്ടിയെയായിരുന്നു കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ മൂലം കഥാപാത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ വിജയ് സേതുപതിയെ സമീപിക്കുകയായിരുന്നു.അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ: ദി റൂളി’ലും വിജയ് സേതുപതി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ചിത്രത്തില്‍ നിര്‍ണായകമായ വേഷം ചെയ്യുന്നതിന് വേണ്ടി നിര്‍മ്മാതാക്കള്‍ വിജയ് സേതുപതിയെ സമീപിച്ചു എന്നാണ് സൂചന. നിലവില്‍ ’19 (1) എ’ എന്ന സിനിമയാണ് നടന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ‘മാര്‍ക്കോണി മത്തായിക്ക്’ ശേഷം വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ’19(1)(എ)’. ഇന്ദു വിഎസ് സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫിന്റെ പ്രൊഡക്ഷന്‍ കമ്ബനിയായ ആന്റോ ജോസഫ് ഫിലിം കമ്ബനിയുടേതാണ് നിര്‍മ്മാണം. യുവ സംവിധായിക ഇന്ദു വിഎസിന്റെ ആദ്യ സംവിധാന സംരംഭവുമാണ് ചിത്രം.