ചൈന്നൈ: കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ സോഷ്യൽ മീഡിയയിൽ വൈറലായ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. മുസ്ലീം ലീഗിനെപ്പോലും വെട്ടിലാക്കിയ വ്യാജ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത്. ആ വൈറൽ പ്രചാരണം ഇങ്ങനെയായിരുന്നു. വിജയ് ചിത്രം ബീസ്റ്റിന്റെ റിലീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കത്തു നൽകിയെന്നായിരുന്നു പ്രചാരണം. വിജയ് തീവ്രവാദികളെ കൊല്ലുന്ന ദൃശ്യം ചിത്രത്തിൽ ഉണ്ടെന്നും, അതുകൊണ്ടു തന്നെ സിനിമ നിരോധിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു എന്നായിരുന്നു പ്രചാരണം.
എന്നാൽ, വിജയ് നായകനായ തമിഴ് സിനിമ ബീസ്റ്റിന്റെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ഹോം സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വാർത്ത വ്യാജമാണെന്നും പ്രചാരണം തെറ്റാണെന്നും വിശദീകരണം എത്തി. തമിഴ് മാനില മുസ്ലിംലീഗിന്റെ (ടി.എൻ.എം.എം.എൽ) പേരിലുള്ള കത്താണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റേതെന്ന രീതിയിൽ മലയാളം പത്രങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗുമായി ഒരു ബന്ധവുമില്ലാത്ത സംഘടനയാണ് തമിഴ് മാനില കക്ഷി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുവൈത്തിൽ വിലക്കിയതിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റ് ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് മാനില നേതാവ് വി.എം.എസ് മുസ്തഫയാണ് ഹോം സെക്രട്ടറിക്ക് കത്തയച്ചത്. ടി.എൻ.എം.എം.എൽ സ്ഥാപക നേതാവാണ് വി.എം.എസ് മുസ്തഫ. കുവൈത്തിൽ നേരത്തെ സിനിമ പ്രദർശനം വിലക്കിയിരുന്നു. അടുത്തിടെ പുറത്ത് വിട്ട സിനിമയുടെ ട്രെയിലറിൽ മുസ്ലിം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതെ തുടർന്നാണ് വിജയ് ചിത്രത്തിന് കുവൈത്ത് സർക്കാർ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.