വിക്രാന്ത് വിമാനവാഹിനിയിൽ ആവേശം നിറച്ച് സൂപ്പർ താരം ലെഫ്റ്റനന്റ് കേണൽ മോഹൻ ലാൽ; കൊച്ചി കപ്പൽ ശാലയിൽ ലാലെത്തിയത് ആവേശം നിറച്ച്; വീഡിയോ കാണാം

കൊച്ചി: രാജ്യത്തിന് അഭിമാനമായ ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനി കപ്പൽ സന്ദർശിക്കാൻ സൂപ്പർതാരം മോഹൻലാലെത്തി. കൊച്ചി കപ്പൽശാലയുടെ ക്ഷണപ്രകാരം ഇന്നലെ വൈകിട്ട് 4.30നാണ് താരം ഇവിടെയെത്തിയത്. കോട്ടും സ്യൂട്ടുമണിഞ്ഞ് ടൊയോട്ട വെൽഫയർ കാറിലെത്തിയ മോഹൻലാലിനെ കമാൻഡിംഗ് ഓഫീസർ വിദ്യാധർ ഹാർകെയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സുഹൃത്തും സംവിധായകനുമായ മേജർ രവിയും ഒപ്പമുണ്ടായിരുന്നു. കപ്പൽശാല ചെയർമാൻ മധു എസ്. നായരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് മോഹൻലാലിനെ ആനയിച്ചു.

Advertisements

വിക്രാന്തിൽ കയറിയ താരം ആകാംക്ഷയോടെ കപ്പലിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരോട് ചോദിച്ചറിയുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. കപ്പൽശാലയ്ക്ക് ഉൾവശവും ലാൽ മേജർ രവിക്കും ഉദ്യോഗസ്ഥർക്കുമൊപ്പം നടന്നുകണ്ടു. ഉന്നത ഉദ്യോഗസ്ഥരുമായി സംഭാഷണം നടത്തിയശേഷം 5.30ഓടെയാണ് മോഹൻലാൽ മടങ്ങിയത്. കപ്പൽശാലയിലെ അനുഭവങ്ങളെക്കുറിച്ച് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിപ്പുമെഴുതി.

Hot Topics

Related Articles