തിരുവല്ല : നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൻ്റെ നികുതി ഭീകരതയ്ക്ക് എതിരെ നെടുമ്പ്രം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി സി സാബു ഉത്ഘാടനം ചെയ്തു.
Advertisements
മണ്ഡലം പ്രസിഡൻറ് ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അനിൽ സി ഉഷസ്, ജോൺസൺ വെൺപാല, എ പ്രദീപ് കുമാർ, മണ്ഡലം ഭാരവാഹികളായ രാജഗോപാല പ്രഭു, രാജു കെ എ, ശ്രീകുമാർ സി കെ, സഖറിയ ചാക്കോ, സി വി തോമസ്സ്, ബിജു പത്തിൽ, ജോജി തോമസ്, അനിയൻ കുഞ്ഞ് കെ ജി എന്നിവർ പ്രസംഗിച്ചു.