വിനയ് ഫോർട്ട് – അനു സിത്താര കോമ്പിനേഷനിൽ പുതിയ ചിത്രം ‘വാതിൽ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തു

വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാതിൽ’. സർജു രമാകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷംനാദ് ഷബീർ തിരക്കഥ എഴുതുന്നു. അനു സിത്താര നായികയാകുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Advertisements
https://www.facebook.com/vinayforrt/posts/677699233714532

കൃഷ്‍ണ ശങ്കർ, മെറിൻ ഫിലിപ്പ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. മനേഷ് മാധവൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. ജോൺകുട്ടിയാണ് എഡിറ്റർ. സ്പാർക്ക് പിക്ച്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജാണ് ചിത്രം നിർമിക്കുന്നത്. ഡിസംബറിൽ “വാതിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്‍താൻ, പരസ്യക്കല-യെല്ലോ ടൂത്ത്‍സ്,വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിനയ് ഫോർട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ടി കെ രാജീവ്‍കുമാറിന്റെ സംവിധാനത്തിലുള്ള ‘ബർമുഡ’യാണ്. നവംബർ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഷെയ്ൻ നിഗമാണ് നായകനായി അഭിനയിക്കുന്നത്. സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എൻ എം, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ‘ബർമുഡ’ നിർമിച്ചിരിക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിർമാണം.

നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടെ രചനയിൽ വൻതാരനിര അണിനിരക്കുന്ന ചിത്രം ആസ്വാദകരെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്നതാണ്. ശ്രീകർ പ്രസാദ് ചിത്രസംയോജനം നിർവഹിക്കുന്നു. അഴകപ്പൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഷെയ്‍ലീ കൃഷൻ, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. ‘ഇന്ദുഗോപൻ’ എന്ന കഥാപാത്രത്തെ ഷെയ്‍ൻ നിഗം അവതരിപ്പിക്കുമ്പോൾ ‘ഇൻസ്‍പെക്ടർ ജോഷ്വ’യായിട്ടാണ് വിനയ് ഫോർട്ട് അഭിനയിക്കുന്നത്. മോഹൻലാൽ ‘ബർമുഡ’ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.