ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഗുസ്തി ടീമിൽ നിന്നും വനിതാ താരം വിനേഷ് ഫോഗട്ട് ഒഴിഞ്ഞു. വിനേഷിന്റെ പകരക്കാരിയായി ആന്റിം പംഗലിനെ ടീമില്‍ ഉള്‍പ്പെടുത്തി. പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് താരം പിൻമാറിയത്. താരത്തിനു ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ വിവരം വിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ശസ്ത്രക്രിയ മാത്രമാണ് പരിക്ക് ഭേദമാകാനുള്ള ഏക മാർഗമെന്ന് ഡോക്ടർമാർ അറിയിച്ചതായും താരം പറഞ്ഞു. ഓഗസ്റ്റ് 17ന് മുംബൈയില്‍ വച്ചാണ് ശസ്ത്രിക്രിയ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് വിനേഷ്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും താരം നേടിയിട്ടുണ്ട്.