കൊച്ചി: ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും – വൈറലായ പോസ്റ്റുമായ നടൻ വിനായകൻ. മോഹൻലാലിന്റെ നൂറു കോടി ബജറ്റ് സിനിമയായ കുഞ്ഞാലിമരയ്ക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്നും, ഒടിടിയിലേയ്ക്കു സിനിമ പോകുമെന്നുമുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ വിനായകന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന കുഞ്ഞാലിമരക്കാർ തീയറ്ററുകളെ ഇളക്കിമറിക്കുമെന്നും കൊവിഡിനു ശേഷം തീയറ്ററുകളിൽ ചലനമുണ്ടാക്കുമെന്നും ആരാധകരും, പ്രേക്ഷകരും അടക്കം പ്രതീക്ഷിച്ചിരിക്കെയാണ് സിനിമ ഒടിടിയിലേയ്ക്കാണ് എന്ന സൂചന പുറത്ത് വന്നത്. തീയറ്റർ ഉടമകളിൽ നിന്നും വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകിയ ആന്റണി പെരുമ്പാവൂർ, ഫിയോക്കിൽ നിന്നും രാജി വയ്ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെയാണ് ഇപ്പോൾ വിനായകൻ പൊട്ടിത്തെറിച്ച പോസ്റ്റുമായി രംഗത്ത് എത്തിയത്. സിനിമയെ നിലനിർത്താൻ മോഹൻലാൽ യാതൊന്നു ചെയ്യുന്നില്ലെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ വൈറലായ പ്രതികരണവുമായി വിനായകൻ എത്തിയിരിക്കുന്നത്. മലയാള സിനിമ അതികഠിനമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ലാഭം മാത്രം നോക്കി സിനിമ തീയറ്ററുകളിൽ നിന്നും മാറ്റാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് വിനായകന്റെ പോസ്റ്റ് വൈറലായിരിക്കുന്നത്. നിലവിൽ മലയാള സിനിമയിൽ മോഹൻലാലിനോളം ജനപ്രീതിയുള്ള മറ്റൊരു നടനില്ല. മലയാളത്തിൽ ആദ്യമായി നൂറ് കോടി കടന്നതും മോഹൻലാലിന്റെ സിനിമയാണ്. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ തീയറ്റർ ഉടമകളും പ്രേക്ഷകരും ഒരേ പോലെ ആകാംഷയോടെ കാത്തിരുന്നത്. എന്നാൽ, ചിത്രം ഒടിടിയിലേയ്ക്കു പോകുന്നത് മലയാള സിനിമയിലെ ബിസിനസിനെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്്.