മലയാള സിനിമയില്‍ ഇപ്പോള്‍ മക്കള്‍ മാഹാത്മ്യമാണ്. അഭിനയം, സംവിധാനം, നിര്‍മാണം തുടങ്ങി എല്ലാ മേഖലകളിലും താരങ്ങളുടെ മക്കളെ കാണാം. ഇവര്‍ക്കെല്ലാം നിരവധി ആരാധകരുമുണ്ട്. എന്നാല്‍ സിനിമയിലേക്ക് എത്താതെ തന്നെ താരമായി മാറിയ ചില സ്റ്റാര്‍ കിഡ്‌സും മലയാളത്തിലുണ്ട്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഓരോരുത്തര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്ബോള്‍ പഠനവും ജോലിയുമൊക്കെയായി മുന്നേറുന്ന ചിലര്‍. അക്കൂട്ടത്തില്‍ ഒരാളാണ് നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി.
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് കല്യാണി. ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിലുള്ള മകളാണ് കല്യാണി. അദ്ദേഹത്തിന്റെ മരണ ശേഷം 2009ലാണ് ബിന്ദു പണിക്കര്‍ സായ് കുമാറിനെ വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കല്യാണി ശ്രദ്ധനേടുന്നത്. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള കല്യാണിയുടെ ഡബ്‌സ്മാഷ് വീഡിയോകള്‍ നേരത്തെ വൈറലായി മാറിയിരുന്നു. നല്ല നര്‍ത്തകി കൂടിയായ കല്യാണിയുടെ ഡാൻസ് വീഡിയോകളൊക്കെ വലിയ ശ്രദ്ധനേടാറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടി മഞ്ജു വാര്യര്‍ക്കൊപ്പം കോളേജിലെ പരിപാടിക്കിടെ ഡാന്‍സ് കളിക്കുന്ന കല്യാണിയുടെ വീഡിയോ ഒരിടയ്ക്ക് വലിയ തരംഗമായിരുന്നു. അതിനു ശേഷം മഞ്ജുവുമായുള്ള പരിചയത്തെ കുറിച്ചൊക്കെ പലരും കല്യാണിയോട് ചോദിച്ചിരുന്നു. ഇപ്പോഴിതാ മീനാക്ഷിയും താനും ഒരുമിച്ച് പഠിച്ചതാണെന്നും മഞ്ജു വാര്യരെ ചെറുപ്പം മുതല്‍ അറിയാമെന്നും പറയുകയാണ് കല്യാണി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്. മറ്റു വിശേഷങ്ങളും കല്യാണി അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.
ഡാൻസ് വീഡിയോ വൈറലാകുന്നതിന് മുൻപ് മഞ്ജു വാര്യരെ കണ്ട് പരിചയമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരപുത്രി. ‘മഞ്ജു ചേച്ചിയുടെ മകള്‍ മീനാക്ഷിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്. ഒമ്ബതാം ക്ലാസ് വരെ ഞങ്ങള്‍ ഒരേ സ്‌കൂളില്‍ ആയിരുന്നു. മീനാക്ഷി നന്നായി ഡാൻസ് കളിക്കും. ഞങ്ങള്‍ ഒന്നിച്ച് ഒരുപാട് കോമ്ബറ്റീഷനുകള്‍ക്ക് പോയിട്ടുണ്ട്. പത്താം ക്ലാസ്സിലേക്ക് ആയപ്പോള്‍ അവള്‍ സ്‌കൂള്‍ മാറി. ആനുവല്‍ ഡേ പരിപാടിക്ക് ഒക്കെ മഞ്ജു ചേച്ചി ഉണ്ടാകും. ദിലീപ് അങ്കിളും വരും’, കല്യാണി പറഞ്ഞു.
പലപ്പോഴും കല്യാണിയുടെ സിനിമാ പ്രവേശനത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആരാധകരില്‍ നിന്നും ഉണ്ടാകാറുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ മകള്‍ ഒരിക്കലും സിനിമാ മോഹം അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞത്. എന്നാല്‍ സിനിമയോട് തനിക്ക് താല്‍പര്യകുറവൊന്നുമില്ലെന്ന് കല്യാണി പറഞ്ഞു.
താല്‍പര്യമൊക്കെ ഉണ്ട്. ഡാൻസും അതുപോലെ കലാപരമായ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്. ഞാൻ പഠിക്കാൻ പോയിരിക്കുകയായിരുന്നു. അത് കഴിഞ്ഞു. ഇനിയിപ്പോ അറിയില്ല. എല്ലാവരെയും പോലെ ലാലേട്ടനും മമ്മൂക്കയ്ക്കും പൃഥ്വിരാജിനും ഒപ്പമൊക്കെ അഭിനയിക്കാൻ ആഗ്രഹമുണ്ട്’, കല്യാണി പറഞ്ഞു.
കുറച്ചു നാളുകള്‍ക്ക് മുൻപ് തങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചപ്പോള്‍ അതിനെ കല്യാണി തമാശ ആയിട്ടാണ് അവതരിപ്പിച്ചതെന്ന് സായ് കുമാറും ബിന്ദു പണിക്കരും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേക്കുറിച്ചും കല്യാണി സംസാരിച്ചു. ‘ചെറുപ്പം മുതല്‍ ഇങ്ങനെ ഓരോ കമന്റുകള്‍ കാണുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ഒന്നും നോക്കാതെ ആളുകള്‍ ഓരോന്ന് പറയുന്ന സ്ഥലമാണ്. അതിനെ എടുക്കേണ്ട രീതിയില്‍ എടുത്താല്‍ മതി. ഞാൻ അതിനെ തമാശയായാണ് എടുത്തത്’,
‘പലപ്പോഴും കമന്റുകള്‍ വായിച്ച് അമ്മ ഡെസ്പ് ആകാറുണ്ട്. പക്ഷേ ഞാൻ കമന്റുകളൊന്നും കാര്യമാക്കാറില്ല. നമ്മള്‍ ഇതുപോലെ എന്തോരം സോഷ്യല്‍ മീഡിയയില്‍ തന്നെ കാണുന്നു. ഡിവോഴ്സ് ആയെന്ന വാര്‍ത്ത തന്നെ ഞാൻ സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുന്നത്. അവര്‍ പറഞ്ഞു നീ പോയി പറയെന്ന്. അങ്ങനെയാണ് അവരോട് പോയി പറഞ്ഞത്’,
‘ഇതുപോലെ എന്റെ ഒരു കസിൻ ബ്രദറുമായി വിഷുവിന് ഫോട്ടോഷൂട്ട് ചെയ്തിട്ട് ബിന്ദു പണിക്കരുടെ മകള്‍ വിവാഹിതയാകുന്നു എന്ന് വാര്‍ത്ത വന്നിരുന്നു. ലണ്ടനില്‍ പഠിക്കാൻ പോയപ്പോള്‍ നാലരക്കോടി മുടക്കി പഠിക്കാൻ പോയി എന്നായിരുന്നു വാര്‍ത്ത. അവിടെ എങ്ങനെയാണ് ജീവിച്ചതെന്ന് എനിക്കെ അറിയൂ’, കല്യാണി പറഞ്ഞു.