വിനീതും മോനിഷയും എപ്പോഴും ഒന്നിച്ച്; ജീവിച്ചിരുന്നെങ്കിൽ അവർ ഉറപ്പായും വിവാഹം കഴിച്ചേനെ; വെളിപ്പെടുത്തലുമായി ആലപ്പി അഷറഫ്

കൊച്ചി: മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച മോനിഷ ഉണ്ണി. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും മോനിഷയെ ആരാധകർ മറന്നിട്ടില്ല. 16ാം വയസിൽ നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷ നേടി. നടിയുടെ ആദ്യ സിനിമയാണിത്. മലയാളത്തിലെ മുൻനിര നായിക നടിയായി വളരവെയാണ് മോനിഷ വാഹനാപകടത്തിൽ മരിക്കുന്നത്. മരിക്കുമ്‌ബോൾ 21 വയസാണ് മോനിഷയുടെ പ്രായം.

Advertisements

നടിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫിപ്പോൾ. ജീവിച്ചിരുന്നെങ്കിൽ മോനിഷ നടൻ വിനീതിനെ വിവാഹം ചെയ്യുമായിരുന്നെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ആദ്യ ചിത്രത്തിൽ മോനിഷയുടെ നായകനായിരുന്നു വിനീത്. തുടർന്നും ഇവർ ഒരുമിച്ച് അഭിനയിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ്
ആലപ്പി അഷ്‌റഫ് മോനിഷയെയും വിനീതിനെയും കുറിച്ച് സംസാരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹൻലാലിന്റെ ഗൾഫ് ഷോയിൽ ഏറ്റവും ആകർഷണീയമായ ഐറ്റങ്ങളായിരുന്നു മോനിഷയുടെയും വിനീതിന്റെയും ഡാൻസ്. സോളോ ഡാൻസും അവർ ഒന്നിച്ചുള്ള ഡാൻസുമുണ്ടായിരുന്നു. ഗോസര രാജകുമാരാ എന്ന പാട്ട് പാടി വിനീതിന്റെ ഡാൻസുണ്ടായിരുന്നു. ഇന്നസെന്റ് എപ്പോഴും വിനീതിനെ വിളിക്കുന്നത് എടാ ഗോസര രാജകുമാരാ എന്നാണ്. വലപ്പോഴുമൊക്കെ ഗോസര രാജകുമാരനെ കണ്ടില്ലില്ലല്ലോയെന്ന് മോഹൻലാലും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

അവൻ മോനിഷയുടെ കൂടെ കാണുമെന്ന് ഇന്നസെന്റ് പറയും. ഇന്നസെന്റ് പറഞ്ഞത് ശരിയായിരുന്നു എപ്പോഴും അവർ കളിക്കൂട്ടുകാരെ പോലെ ഒന്നിച്ചായിരുന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കും, ഷോപ്പിംഗിന് പോകും. തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. എപ്പോൾ നോക്കിയാലും മോനിഷയും വിനീതും ഒന്നിച്ച് നടക്കുന്നത് ഇന്നും എന്റെ മനസിലുണ്ട്.

ഞാനൊരിക്കൽ തമാശ പറയുന്ന കൂട്ടത്തിൽ നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്ന് തോന്നുന്നെന്ന് പറഞ്ഞപ്പോൾ അതിനെന്താ, നല്ല കാര്യമല്ലേ അവരുടെ പ്രായമതല്ലേ, നടക്കട്ടെ എന്ന് പറഞ്ഞു. കല്യാണം കഴിച്ചാലും നല്ലതല്ലേ രണ്ട് പേരും നല്ല കലാകാരൻമാരും നല്ല കുടുംബക്കാരുമാണ്. എല്ലാം കൊണ്ടും യോജിച്ചവരാണ് അവരെന്നും ഇന്നസെന്റ് പറഞ്ഞു. മോനിഷ ജീവിച്ചിരുന്നെങ്കിൽ ആ വിവാഹം ഉറപ്പായും നടക്കുമായിരുന്നെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി.

നേരത്തെ ഒരു അഭിമുഖത്തിൽ മോനിഷയെക്കുറിച്ച് വിനീത് സംസാരിച്ചിരുന്നു. താനും മോനിഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുമ്‌ബോൾ രണ്ട് പേരും വളരെ ചെറിയ കുട്ടികളായിരുന്നു. ഡയലോഗ് പറയുമ്‌ബോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ചിരിക്കും. കമലദളം ചെയ്യുമ്‌ബോഴേക്കും മോനിഷ ഇരുത്തം വന്ന നടിയായി മോനിഷ മാറിയെന്നും വിനീത് അന്ന് പറഞ്ഞു.

ചിരിയാണ് മോനിഷയെക്കുറിച്ചുള്ള ആദ്യ ഓർമ്മ. എപ്പോഴും ചിരിച്ച് കൊണ്ടായിരിക്കും.മോനിഷ എല്ലാവരോടും സന്തോഷത്തോടെ ഇടപഴകി ചിരിച്ച് കളിച്ച് നടക്കുന്ന ആളായിരുന്നെന്നും വിനീത് അന്ന് ഓർത്തു. മോനിഷയെക്കുറിച്ച് അമ്മ നടി ശ്രീദേവി ഉണ്ണി അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. മകളുടെ മരണം വലിയ ആഘാതമായിരുന്നു ശ്രീദേവി ഉണ്ണിക്ക്. മോനിഷ നർത്തകിയും നടിയുമാകാൻ വലിയൊരു കാരണം അമ്മയുടെ പിന്തുണയായിരുന്നു.

Hot Topics

Related Articles