14 വർഷത്തിന് ശേഷം റീ റിലീസ്; തീയറ്ററിൽ 1000 വിജയകരമായി പ്രദർശനം തുടർന്ന് “വിണ്ണൈ താണ്ടി വരുവായ”

നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ ഗൗതം മേനോൻ ചിത്രമാണ് വിണ്ണൈ താണ്ടി വരുവായ. മറ്റു പ്രണയ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ചിത്രം എന്നതിലുപരി ഒരു മാജിക്കൽ ടച്ചാണ് കഥയിലെ ഓരോ രംഗങ്ങളിലും. 14 വർഷത്തിന് ശേഷം വീണ്ടും തീയറ്ററുകളിൽ റീ റിലീസിലെത്തിയ ചിത്രം ഇപ്പോൾ ആയിരം ദിവസം തികച്ചിരിക്കുകയാണ്. ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആർ സിനിമാസിലാണ് ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്നത്. ഒരു ഷോ മാത്രമുള്ള സിനിമ കാണാൻ ദിവസവും ആളുകളുടെ തിരക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisements

തൃഷയും ചിമ്പുവും പ്രധാന വേഷത്തിലെത്തിയ സിനിമ ചെന്നൈയിലെ തീയറ്ററുകളിൽ കഴിഞ്ഞ വാലന്റൈൻസ് ഡേയിലും റിലീസ് ചെയ്തിരുന്നു.വീണ്ടും വീണ്ടും കാർത്തിക്കിന്റെയും ജെസ്സിയുടയും പ്രണയം ഒരു മാജിക്കൽ ഫീലാണ് പ്രേക്ഷകർക്ക് നല്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളാണ് സിനിമയിൽ പകർത്താനാഗ്രഹിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. തന്റെ കൗമാരത്തിൽ മനസ്സിലുണ്ടായ പ്രണയം റിക്രിയേറ്റ് ചെയ്തതാണ് വിണ്ണൈ താണ്ടി വരുവായയെന്നും മിക്ക ചിത്രങ്ങളുടെയും കഥകളിൽ തനിക്ക് ചുറ്റുമുള്ള ഒരുപാട് കാര്യങ്ങൾ പ്രചോദനമാകാറുണ്ടെന്നും സംവിധായകൻ പറയുകയുണ്ടായി.

ഫിലിം മേക്കർ ആകാൻ സ്വപ്നം കാണുന്ന ഒരു ചെറുപ്പക്കാരന് തന്നെക്കാൾ കുറച്ച് പ്രായം കൂടിയ ഒരു മലയാളി പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. അവന്റെ വീടിന്റെ മുകൾ നിലയിലാണ് അവള്‍ താമസിച്ചിരുന്നത്. പിന്നീട് അവന്റെ മനസ്സിലെ വികാരങ്ങള്‍, ജെസ്സി അവന്റെ ജീവിതം വിട്ടു പോയപ്പോഴുള്ള മാനസികാവസ്ഥ ഇതൊക്കെയാണ് ചിത്രം പറഞ്ഞുപോകുന്നത്.

Hot Topics

Related Articles