മുംബൈ : തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്നും ഒരിക്കല്‍ കൂടി ലഹരിമുക്തി ചികിത്സക്ക് പോകാൻ താൻ താല്പര്യപ്പെടുന്നതായും വിനോദ് കാംബ്ലി.കപില്‍ ദേവ് മുന്നോട്ട് വെച്ച ഓഫർ സ്വീകരിക്കാൻ തയ്യാറാണ്, പലതിലും തട്ടിത്തെറിച്ച് ജീവിതം ഈ വഴിക്കായി. നന്നായി ജീവിക്കാൻ ആഗ്രഹമുണ്ട്, വിക്കി ലാല്‍വനി യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞു.ലഹരി മുക്തി ചികിത്സക്ക് കാംബ്ലി പോകാൻ തയ്യാറാണെങ്കില്‍ അതിന് സഹായം നല്‍കുമെന്ന് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമംഗങ്ങള്‍ പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോള്‍ കാംബ്ലി സമ്മതം അറിയിച്ചിരിക്കുന്നത്.
ഇത് 15ാം തവണയാണ് കാംബ്ലി ലഹരിമുക്തി ചികിത്സക്ക് പോകുന്നത്. കടുംബമാണ് ഇപ്പോള്‍ തന്റെ ധൈര്യമെന്നും മകനും ഭാര്യയും തന്നെ നന്നായി പരിചരിക്കുന്നുണ്ടെന്നും കാംബ്ലി പറഞ്ഞു.തന്റെ സാമ്ബത്തികസ്ഥിതി മോശമാണെന്നും കാംബ്ലി സമ്മതിച്ചു. ബിസിസിഐ നല്‍കുന്ന 30,000 രൂപ പെൻഷൻ മാത്രമാണ് തന്റെ ഏക വരുമാനമാർഗമെന്നും താരം പറഞ്ഞു. സഹതാരവും ക്രിക്കറ്റ് ഇതിഹാസവുമായിരുന്ന സച്ചിൻ തനിക്ക് വേണ്ടതെല്ലാം ചെയ്തു തന്നിരുന്നുവെന്നും വിനോദ് കാംബ്ലി പറഞ്ഞു. നേരത്തെ താൻ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സച്ചിൻ ടെണ്ടുല്‍ക്കർ കാര്യമായി സഹായിച്ചില്ലെന്ന പ്രതികരണം താരം നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2009ല്‍ ഒരു പൊതുവേദിയില്‍ വെച്ച് നടത്തിയ അഭിപ്രായ പ്രകടനം പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്തു.എന്നാല്‍ സച്ചിൻ തന്നെ പല സമയത്തും സഹായിച്ചിരുന്നുവെന്നും 2013ല്‍ ഒരു വലിയ ശസ്ത്രക്രിയക്ക് സച്ചിൻ ചികിത്സാ ചിലവുകള്‍ മുഴുവൻ നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 2009 കാലത്തായിരുന്നു ഞാൻ ആ പ്രസ്താവന നടത്തിയത്, മദ്യപാനവും വഴിവിട്ട ജീവിത രീതികളും കൊണ്ട് തകർന്ന അവസ്ഥയിലായിരുന്നു അന്ന്, സ്വാഭാവികമായി അന്നത്തെ എന്നെ സംബംന്ധിച്ചിടത്തോളം ചിലപ്പോള്‍ മാറ്റിനിർത്തിയേക്കാം, ഫിറ്റ്നസിലേക്കും ജീവിതത്തിലേക്കും തീരിച്ചുവരാന്‍ സച്ചിൻ കുറെ ഉപദേശിച്ചതാണ്, ഒരുപാട് തവണ പറഞ്ഞിട്ടും കേള്‍ക്കാത്തതിന്റെ വിഷമം അദ്ദേഹത്തിന് കാണും, വിക്കി ലാല്‍വാനിയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി പ്രതികരിച്ചു.
ഓഗസ്റ്റിലാണ് ഇന്ത്യൻ മുൻ താരവും സച്ചിൻ ടെണ്ടുല്‍ക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. കാംബ്ലിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന വാർത്തകള്‍ അന്ന് തന്നെ ഉയർന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഒരു പൊതുവേദിയില്‍ സച്ചിൻ തെണ്ടുല്‍ക്കറിനൊപ്പവും കാംബ്ലിയെ കണ്ടിരുന്നു. ഇതോടെയാണ് കാംബ്ലി വാർത്തകളില്‍ ഇടം പിടിച്ചു തുടങ്ങിയത്.ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്നു കാംബ്ലി. പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിനു പുറത്താകുന്നത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് 2004ല്‍ അവസാനമായി.