മുംബൈ: തനിക്കെതിരെയുള്ളത് വെറും ആരോപണം മാത്രമാണ്. വോട്ടിന് കോഴ എന്ന ആരോപണം നിഷേധിച്ച് ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെ രംഗത്ത്. തൻറെ കയ്യില്‍ നിന്നും പണം ഒന്നും പിടിച്ചെടുത്തിട്ടില്ല. അഞ്ചു കോടി രൂപ പിടിച്ചെടുത്തു എന്നാണ് രാഹുല്‍ ഗാന്ധിയും സുപ്രിയ സുലൈയും പറയുന്നത്. അങ്ങനെയെങ്കില്‍ ആ പണം എവിടെയെന്ന് അവർ കാണിച്ചുതരണം.
എല്ലാം ബഹുജൻ വികാസകാടിയുടെയും ഹിതേന്ദ്ര താക്കൂറിന്‍റേയും നാടകം ആയിരുന്നു. അവിടെ കണ്ടെത്തിയ ഡയറിയും 9 ലക്ഷവും തന്‍റേതല്ല. അത് എവിടെ നിന്ന് വന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ബിറ്റ്കോയിൻ ആരോപണത്തില്‍ സുപ്രീയ സുലൈയ്ക്കെതിരെ സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി ആരോപണം ഉന്നയിച്ചത്. താൻ ഹോട്ടലില്‍ പോയത് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ബിജെപി നേതാക്കളുമായി ചർച്ച ചെയ്യാനാണ്. അല്ലാതെ പണം നല്‍കാൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.