മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ വലിയ ആഘോഷമാക്കിയിരുന്നു. വാമിക, അക്കായ് എന്നിങ്ങനെ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് കൊഹ്ലിയും അനുഷ്‌കയും. ഇരുവരുടേയും പേഴ്സണൽ ബോഡിഗാർഡ് ആണ് ഇപ്പോൾ വാർത്തകളിലും സമൂഹമാദ്ധ്യമങ്ങളിലും ഇടംപിടിക്കുന്നത്.
സോനു എന്ന് വിളിക്കുന്ന പ്രകാശ് സിംഗ് ആണ് ദമ്ബതിമാരുടെ പേഴ്സണൽ ബോഡിഗാർഡ്. സോനുവിന് ഇവർ നൽകുന്ന ശമ്ബളമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. പ്രധാന അംഗരക്ഷകനായ സോനുവിന് പ്രതിവർഷം 1.2 കോടി രൂപ ശമ്ബളവും ഉത്സവ ആനൂകൂല്യങ്ങളും ചേർത്ത് ഒന്നരക്കോടിയോളം രൂപയാണ് നൽകുന്നത്. എന്നതിലുപരി സ്വന്തം കുടുംബാംഗത്തെ പോലെയാണ് സോനുവിനെ കൊഹ്ലിയും കുടുംബവും ഒപ്പം കൂട്ടിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊഹ്ലി വിവാഹിതനാകുന്നതിന് മുമ്ബ് തന്നെ താരത്തിന്റെ ബോഡിഗാർഡ് ആണ് സോനു. 2017ൽ ആണ് ജോലിയിൽ പ്രവേശിച്ചത്. ഇതേ വർഷം തന്നെയാണ് താരം വിവാഹിതനായതും. താര ജോഡിയുടെ മക്കളുടെ സുരക്ഷാ കാര്യങ്ങളും സോനു നേതൃത്വം നൽകുന്ന ടീമാണ് നോക്കിനടത്തുന്നത്. പാപ്പരാസികളിൽ നിന്ന് വിട്ടുനിന്ന് സ്വകാര്യ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ദമ്ബതികളെ സംബന്ധിച്ച് സെക്യൂരിറ്റി ജീവനക്കാർ വഹിക്കുന്ന പങ്ക് ചെറുതല്ല. മക്കളായ വാമിക, അക്കായ് എന്നിവരുടെ മുഖം ഇതുവരെ മീഡിയക്ക് മുന്നിലേക്ക് കൊണ്ടുവന്നിട്ടില്ല.
ഇന്ത്യയിൽ ഇത്രയും വലിയ താരജോഡികളായ തങ്ങൾക്ക് സ്വകാര്യത ലഭിക്കില്ലെന്ന് അറിയാവുന്ന ഇരുവരും ലണ്ടനിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. വിവാഹജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌കയിപ്പോൾ.