അഡ്ലെയ്ഡ് : മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ രോഹിത്തും കോഹ്ലിയും സ്കോർ ഉയർത്തുമെന്ന് കരുതിയവർക്ക് തെറ്റി. 40 പന്തില്‍ നിന്ന് 9 റണ്‍സ് മാത്രമെടുത്താണ് ഇന്ത്യൻ ക്യാപ്റ്റൻ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.വിരാട് കോഹ്ലിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. 29 പന്തില്‍ നിന്ന് കോഹ്ലി നേടിയത് 5 റണ്‍സ് മാത്രം. ഇതോടെ ഇന്ത്യയുടെ രണ്ട് മുതിർന്ന താരങ്ങളുടേയും വിരമിക്കല്‍ പ്രഖ്യാപനം അടുത്തെത്തി നില്‍ക്കുന്നു എന്ന വിലയിരുത്തലുകള്‍ ശക്തമാവുന്നു.പരമ്ബരയിലെ അവസാന ടെസ്റ്റ് സിഡ്നിയില്‍ നടന്നതിന് ശേഷമായിരിക്കുമോ ഇരുവരുടേയും വിരമിക്കല്‍ പ്രഖ്യാപിക്കുക അതല്ലെങ്കില്‍ മെല്‍ബണ്‍ ടെസ്റ്റിന് പിന്നാലെ അത്തരമൊരു പ്രഖ്യാപനത്തിലേക്ക് സീനിയർ താരങ്ങള്‍ എത്തുമോ? മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ മോശമല്ലാത്ത നിലയിലാണ് രോഹിത്ത് ബാറ്റിങ് തുടങ്ങിയത്.
ഒരുപക്ഷേ പരമ്ബരയിലെ തന്നെ രോഹിത്തിന്റെ ഭേദപ്പെട്ട തുടക്കം. ഇന്ത്യൻ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവറില്‍ മിഡ് ഓഫിലൂടെ രോഹിത്തിന്റെ ബൌണ്ടറി.കമിൻസിന്റേയും മിച്ചല്‍ സ്റ്റാർക്കിന്റേയും ബോളിങ് ആക്രമണത്തെ പ്രതിരോധിക്കാൻ രോഹിത്തിനായി. 11ാം ഓവറില്‍ രോഹിത്തില്‍ നിന്ന് മികച്ച ഷോട്ട് എത്തി. കമിൻസിന്റെ പന്തില്‍ മിഡ് ഓഫീലേക്ക് കളിച്ചായിരുന്നു രോഹിത്തിന്റെ ബൌണ്ടറി. രോഹിത്തിന്റെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന ഒരു ഷോട്ടായിരുന്നു അത്. എന്നാല്‍ പതിനാറാം ഓവറിലെ കമിൻസിന്റെ ആദ്യ ഡെലിവറിയില്‍ രോഹിത്തിന് പിഴച്ചു. ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് തേർഡ് സ്ലിപ്പില്‍ മിച്ചല്‍ മാർഷിന്റെ കൈകളിലേക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ നാല് ഇന്നിങ്സില്‍ നിന്ന് രോഹിത്തിന്റെ സമ്ബാദ്യം 28 റണ്‍സ്. അതേ ഓവറിലെ അവസാന പന്തില്‍ കെ.എല്‍ രാഹുലിനേയും കമിൻസ് മടക്കിയതോടെ കോഹ്ലി ക്രീസിലേക്ക്. കൂവലോടെയാണ് കോഹ്ലിയെ ഓസീസ് കാണികള്‍ ഗ്രൌണ്ടിലേക്ക് സ്വീകരിച്ചത്. ഇതിന് മറുപടിയായി ഇന്ത്യൻ കാണികള്‍ കോഹ്ലിക്കായി ആരവം മുഴക്കാൻ ആരംഭിച്ചു. എന്നാല്‍ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപ് തന്നെ കോഹ്ലിയും ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങി.26ാം ഓവറിലെ ആദ്യത്തെ പന്ത്. ഫുള്‍ ലെങ്ത്തിലെത്തിയ മിച്ചല്‍ സ്റ്റാർക്കിന്റെ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ വൈഡ് ഡെലിവറി. ഡ്രൈവിന് ശ്രമിച്ച കോഹ്ലിക്ക് പിഴച്ചു.
ബാറ്റിലുസരി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ ഉസ്മാൻ ഖവാജയുടെ കൈകളിലേക്ക്. 29 പന്തില്‍ നിന്ന് അഞ്ച് റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു കോഹ്ലി ഈ സമയം. ഇതോടെ ഇന്ത്യ 33-3 എന്ന നിലയിലേക്ക് വീണു.രോഹിത്തിന്റേയും കോഹ്ലിയുടേയും ഫോമില്ലായ്മ എത്രമാത്രം എന്ന് വ്യക്തമാക്കുന്നതായിരുന്നു രണ്ട് പേരുടേയും പുറത്താകലിലൂടെ കണ്ടത്. സിഡ്നി ടെസ്റ്റിന് മുൻപ് രോഹിത്തുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കാർ സംസാരിക്കും എന്ന റിപ്പോർട്ടുകള്‍ വരുന്നുണ്ട്. രോഹിത്തിന്റേമേല്‍ വിരമിക്കല്‍ സമ്മർദം സെലക്ടർമാരില്‍ നിന്നുണ്ടാകുമോ എന്നും ഇനി അറിയണം.