ദുബായ്: ലോക ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടി മറികടന്ന് വിരാട് കോഹ്ലി. ഏറ്റവും വേഗത്തിൽ 14000 റൺ തികയ്ക്കുന്നതിന്റെ റെക്കോർഡാണ് കോഹ്ലി നേടിയത്. ഏറ്റവും വേഗത്തിൽ 14000 റൺ തികയ്ക്കുന്ന ക്രിക്കറ്റെന്ന റിക്കോർഡാണ് ഇപ്പോൾ കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാനെതിരായി ദുബായിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ
18 റണ്ണെടുത്തപ്പോഴാണ് കോഹ്ലി ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 287 ഇന്നിംങ്‌സിൽ നിന്നാണ് കോഹ്ലി 14000 റൺ സ്വന്തമാക്കിയത്. 350 ഇന്നിംങ്‌സിൽ നിന്നും 14000 റൺ തികച്ച സച്ചിൻ ടെൻഡുൽക്കറിനെയാണ് കോഹ്ലി പിന്നിലാക്കിയത്. ഈ നേട്ടത്തിനായി സങ്കക്കാരയ്ക്ക് വേണ്ടി വന്നത് 378 ഇന്നിംങ്‌സാണ്. നിലവിൽ ഏകദിനത്തിലെ റൺ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് കോഹ്ലി. സങ്കക്കാരയും (14234) സച്ചിനും (18426) ആണ് കോഹ്ലിയുടെ മുന്നിലുള്ളത്.
സച്ചിനെ മറികടന്ന് വിരാട് കോഹ്ലി; ഏറ്റവും വേഗത്തിൽ 14000 റൺ തികച്ചതിൽ കോഹ്ലി ഒന്നാമത്

Advertisements