ഡല്‍ഹി : ഐപിഎല്ലില്‍ പുറത്താവലിന്റെ പേരില്‍ അമ്പയറോട് ചൂടായി ആര്‍സിബി താരം വിരാട് കോലി. എല്ലാ സീസണിലും കോലി ഉള്‍പ്പെടുന്ന വിവാദങ്ങള്‍ സ്ഥിരമായി സംഭവിക്കാറുള്ളതാണ്.എന്നാല്‍ കോലി കളത്തില്‍ അതിരുകടന്നുവെന്ന വിലയിരുത്തലിലാണ് ബിസിസിഐ. കൊല്‍ക്കത്ത ബൗളര്‍ ഹര്‍ഷിത് റാണ മത്സരത്തില്‍ കോലിക്കെറിഞ്ഞ ഫുള്‍ടോസിലാണ് താരം പുറത്താവുന്നത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഇത് നോബോളാണെന്ന് തോന്നിക്കുന്നതായിരുന്നു. കോലി അരയ്ക്ക് മുകളില്‍ വന്ന ഈ പന്ത് കഷ്ടിച്ചാണ് പ്രതിരോധിച്ചത്. എന്നാല്‍ ബാറ്റില്‍ തട്ടിയ പന്ത് ഉയര്‍ന്ന് പൊങ്ങിയോടെ ബൗളര്‍ക്ക് തന്നെ എളുപ്പത്തിലുള്ള ക്യാച്ച് നല്‍കുകയായിരുന്നു.
ഹര്‍ഷിത് ക്യാച്ചെടുത്ത ഉടനെ അമ്പയര്‍ അത് ഔട്ട് നല്‍കുകയും ചെയ്തു. വലിയൊരു സ്കോര്‍ നേടും എന്ന തോന്നല്‍ നല്കിയ ഘട്ടത്തിലായിരുന്നു കോലിയുടെ പുറത്താവല്‍. സ്ലോ ഫുള്‍ ടോസായിരുന്നു ഹര്‍ഷിത് കോലിക്ക് എറിഞ്ഞത്. മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു വിവാദ പുറത്താവല്‍. മത്സരത്തില്‍ കോലിക്ക് ടൈമിംഗ് തെറ്റിയതായിരുന്നു പുറത്താവാന്‍ കാരണം.അരയ്ക്ക് മുകളിലേക്ക് വരുന്ന തരത്തിലായിരുന്നു പന്ത്. കോലിയാണെങ്കില്‍ ക്രീസിന് പുറത്തുനിന്നായിരുന്നു കളിച്ചത്. അമ്ബയറുടെ തീരുമാനത്തിനെതിരെ ഉടന്‍ തന്നെ കോലി റിവ്യു നല്കി. എന്നാല്‍ അതിലും കോലി പുറത്താണെന്ന് തന്നെയായിരുന്നു കണ്ടെത്തിയത്. ഇതോടെ താരം രോഷാകുലനാവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരയ്ക്ക് താഴെയാണെന്ന് റിവ്യുവിന് കാണുന്നുണ്ടായിരുന്നു. വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലായിരുന്നു കോലി പുറത്തായത്. കോലി ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇത് അരയ്ക്ക് താഴെയുള്ള പന്ത് ആയേനേ എന്നാണ് തേര്‍ഡ് അമ്ബയര്‍ മൈക്കിള്‍ ഗഫ് ചൂണ്ടിക്കാണിച്ചത്. കോലി ക്രീസിന് പുറത്തിറങ്ങി കളിച്ചത് കൊണ്ട് പന്ത് ആ രീതിയില്‍ നേരിടേണ്ടി വന്നത്.ഇതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നല്കിയ തീരുമാനത്തെ ചോദ്യം ചെയ്താണ് കോലി രോഷാകുലനായത്. മുന്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഇര്ഫാന് പഠാന് തേര്‍ഡ് അമ്ബയറുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. അതൊരു സാധാരാണ ബോള്‍ തന്നെയാണെന്നും പഠാന് പറഞ്ഞു.
അതേസമയം വിരാട് കോലി അമ്പയര്‍മാരോട് പെരുമാറിയത് വിവാദമായിരിക്കുകയാണ്. അമ്ബയര്‍മാരോട് അതൃപ്തി പ്രകടിപ്പിച്ചായിരുന്നു താരം ഡഗൗട്ടിലേക്ക് മടങ്ങിയത്. പോകുന്ന വഴിയില്‍ ഡസ്റ്റ്ബിന്‍ താരം ബാറ്റ് കൊണ്ട് തട്ടിത്തെറിപ്പുക്കുകയും ചെയ്തു. ബിസിസിഐ കോലിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.
ഇക്കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. എന്നാല്‍ കളിക്കളത്തിലെ മോശം പെരുമാറ്റത്തില്‍ വരുന്നതാണ് കോലിയുടെ പുറത്താകലിന് ശേഷമുള്ള പെരുമാറ്റം. ഡുപ്ലെസി കോലിയെ മത്സര ശേഷം ന്യായീകരിക്കുകയും ചെയ്തു. കോലിക്ക് ചിലപ്പോള്‍ താക്കീതോ അതല്ലെങ്കില്‍ ഒരു മത്സരത്തില്‍ വിലക്കോ വരെ ലഭിക്കാനും സാധ്യതയുണ്ട്.