മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കുന്ന രീതിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്.
ഫോം നഷ്ടപ്പെട്ടാല്‍ വിശ്രമം അനുവദിക്കുന്ന രീതി ശരിയല്ലെന്ന് പ്രസാദ് തുറന്നടിച്ചു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പ്രസാദിന്റെ വിമര്‍ശനം.
‘നിങ്ങള്‍ ക്രിക്കറ്റില്‍ ഫോം ഔട്ട് ആണെങ്കില്‍ പ്രശസ്തി പരിഗണിക്കാതെ ടീമില്‍ നിന്നു പുറത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, സെവാഗ്, യുവരാജ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ എന്നിവരെല്ലാം ഫോമിലല്ലാതിരുന്നപ്പോള്‍ ടീമിന് പുറത്തായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികച്ച ഫോം വീണ്ടെടുത്താണ് അവരെല്ലാം തിരിച്ചെത്തിയിട്ടുള്ളത്.’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഇപ്പോള്‍ അതൊക്കെ മാറി. രാജ്യത്ത് മികച്ച താരങ്ങള്‍ വളരെയേറെയുണ്ട്. ഇത്തരം നയം കാരണം അവര്‍ക്കു കളിക്കാനാകുന്നില്ല. ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ പല തവണ ഇങ്ങനെ പുറത്തിരുന്നിട്ടുണ്ട്’- പ്രസാദ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിനെ പ്രസാദ് അഭിനന്ദിച്ചു. ‘തോറ്റുപോയ ഭാഗത്തുണ്ടാകേണ്ട ആളല്ല സൂര്യകുമാര്‍. ദീപക് ഹൂഡയെ പോലുള്ള മികച്ച ബാറ്റ്സ്മാന്‍മാര്‍ പുറത്തിരിക്കുമ്ബോള്‍ എങ്ങനെയാണ് ശ്രേയസ് അയ്യര്‍ ടി20 ടീമില്‍ കളിക്കുന്നതെന്നു മനസിലാകുന്നില്ല’- അദ്ദേഹം പ്രതികരിച്ചു.