പൂനെ : ബംഗ്ലാദേശിന് എതിരായ മത്സരത്തില്‍ ബൗള്‍ ചെയ്ത് വിരാട് കോഹ്ലി. ഇന്ന് ഹാര്‍ദിക് പാണ്ഡ്യക്ക് തന്റെ ആദ്യ ഓവറിനിടയില്‍ പരിക്കേറ്റപ്പോള്‍ ആണ് കോഹ്ലി പകരക്കാരനായത്.ഹാര്‍ദികിന് തന്റെ ഓവറില്‍ മൂന്നാം ബൗളില്‍ ആണ് പരിക്കേറ്റത്. താരം കൂടുതല്‍ പരിശോധനകള്‍ക്ക് ആയി കളം വിട്ടു. തുടര്‍ന്ന് ഹാര്‍ദികിന്റെ ഓവറില്‍ ബാക്കി മൂന്ന് പന്തുകള്‍ എറിയാൻ കോഹ്ലി രംഗത്ത് എത്തി. കാണികള്‍ വലിയ ആരവങ്ങള്‍ കോഹ്ലിക്ക് ആയി മുഴക്കി.
മൂന്ന് പന്ത് എറിഞ്ഞ് കോഹ്ലി 2 റണ്‍സ് മാത്രമെ വിട്ടു കൊടുത്തുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് വലിയ ആശങ്ക ഇന്ത്യക്ക് നല്‍കും. ബാറ്റു കൊണ്ട് അല്ലെങ്കില്‍ പന്ത് കൊണ്ട് വലിയ സംഭാവന ആയിരുന്നു ഹാര്‍ദിക് അവസാന മത്സരങ്ങളില്‍ നല്കി കൊണ്ടിരുന്നത്. പരിക്ക് സാരമുള്ളതാവില്ല എന്ന പ്രതീക്ഷയിലാണ് ആരാധകരും ഇന്ത്യൻ ടീമും.