ന്യൂസ് ഡെസ്ക് : ഐപിഎല്ലില്‍ മിന്നും ഫോമിലാണ് വിരാട് കോഹ്ലിയുള്ളത്. റണ്‍ വേട്ടക്കാരില്‍ കോഹ്ലി തന്നെയാണ് ഇപ്പോഴും ഒന്നാമന്. എന്നാല്‍ ഒന്നാമനായിട്ടും കോഹ്ലിയുടെ ബാറ്റിംഗ് വിമര്‍ശനങ്ങള്‍ നേരിടുകയാണ്.കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റാണ് വിമര്‍ശനങ്ങളുടെ കാരണം. എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് വിരാട് കോലി പറയുന്നത്. താന്‍ ആരുടേയും അംഗീകാരത്തിനായി ശ്രമിക്കുന്നില്ലെന്നും തന്റെ കഴിവിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയുണ്ടെന്നും കോലി പറയുന്നു.
വിമര്‍ശനങ്ങള്‍ മാത്രമല്ല, ആളുകളുടെ അംഗീകാരമോ പ്രശംസയോ ഒന്നും തനിക്ക് വേണ്ടെന്നാണ് കോലി പറയുന്നത്. തുടക്കം മുതലേ താന്‍ ഇങ്ങനെയാണ് എന്നാണ് കോലി പറയുന്നത്. അത് ബോധ്യപ്പെടുത്താന്‍ തന്റെ കുട്ടിക്കാലത്തെ ഒരനുഭവും മുന്‍ ആര്‍സിബി നായകന് പങ്കുവെക്കുന്നുണ്ട്. ജിയോ സിനിമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ആരോടെങ്കിലും പോയി എന്നെക്കുറിച്ച് സംസാരിക്കരുതെന്ന് പറയേണ്ടി വന്ന ഒരു സാഹചര്യം പോലുമുണ്ടായിട്ടില്ല. എനിക്ക് എന്ത് ചെയ്യാനാകുമെന്ന് എനിക്കറിയാം. എനിക്കാരുടേയും അംഗീകാരം വേണ്ട. ഞാനത് എന്റെ അച്ഛനില്‍ നിന്നും പഠിച്ചതാണ്. അന്യായമായ രീതിയില്‍ എനിക്ക് സ്റ്റേറ്റിന് വേണ്ടി കളിക്കാന്‍ അവസരം കിട്ടിയിരുന്നു കുട്ടിയായിരിക്കെ. കഠിനാധ്വാനം ചെയ്ത് കിട്ടുമെങ്കില്‍ മതിയെന്ന് അച്ഛന് പറഞ്ഞു. പെര്‍ഫോമന്‍സാണ് എനിക്ക് എല്ലാം. വെറുതയൊന്നും പതിനാറ് വര്‍ഷം കളിക്കാന്‍ ആരും അനുവദിക്കില്ല” എന്നായിരുന്നു കോന്ലിയുടെ പ്രതികരണം.
തന്നെക്കുറിച്ച് പറയപ്പെടുന്നതിനോടൊന്നും പ്രതികരിക്കേണ്ടതില്ലെന്നാണ് വിരാട് കോലി പറയുന്നത്. തനിക്ക് എന്താണ് ബാറ്റു കൊണ്ട് ചെയ്യാന്‍ സാധിക്കുക എന്ന് തനിക്കറിയാം. എങ്ങനെയാണ് മാച്ചുകള്‍ ജയിക്കേണ്ടതെന്ന് താന്‍ ആരോടും ചോദിച്ച് ചെന്നിട്ടില്ല. തന്റെ പിഴവുകളില്‍ നിന്നുമാണ് താന്‍ പാഠങ്ങള്‍ പഠിച്ചതെന്നും വിരാട് കോലി പറയുന്നു.
‘എനിക്ക് പ്രതികരിക്കേണ്ടതില്ല. ഗ്രൗണ്ടില്‍ എന്ത് ചെയ്യാനാകുമെന്ന് എനിക്കറിയാം. എനിക്കാരുടേയും മുന്നില്‍ തെളിയിക്കാനില്ല. എങ്ങനെ മാച്ചുകള്‍ ജയിക്കാമെന്ന് ഞാനാരോടും പോയി ചോദിച്ചിട്ടില്ല. ഞാനത് പഠിച്ചത് സാഹചര്യങ്ങളില്‍ നിന്നും വീഴ്ചകളില്‍ നിന്നുമാണ്. ഒന്നോ രണ്ടോ മത്സരങ്ങള്‍ ഭാഗ്യത്തിന് വിജയിച്ചേക്കാം. പക്ഷെ സ്ഥിരമായിട്ട് ജയിക്കാനാകുമ്പോള്‍ അത് ഭാഗ്യമല്ല” എന്നും വിരാട് കോഹ്ലി പറയുന്നുണ്ട്.
നേരത്തെ തന്റെ സ്ട്രൈക്ക് റേറ്റിനെ വിമര്‍ശിക്കുന്ന കമന്റേറ്റര്‍മാര്‍ക്കെതിരേയും കോലി രംഗത്തെത്തിയിരുന്നു. ഇതോടെ കോലിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം തന്നെ വിമര്‍ശിക്കുന്ന വിദഗ്ധരും ആരാധകരും മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിയെ പോലും ചോദ്യം ചെയ്തവരാണെന്നും വിരാട് കോലി പറയുന്നുണ്ട്.
”പുറത്തു നിന്നും കാണുന്നതും ആ സാഹചര്യത്തില്‍ കളിക്കുന്നതും രണ്ട് കാര്യങ്ങളാണ്. മത്സരം അവസാന ഘട്ടത്തിലേക്ക് കൊണ്ടു പോകുന്നതിന് പലരും മാഹി ഭായിയെ വരെ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹം എത്ര മത്സരങ്ങളാണ് ഫിനിഷ് ചെയ്തിരിക്കുന്നത്! താന്‍ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം അതുകൊണ്ടാണ് വിജയിച്ചത്. എനിക്കത് മസില് മെമ്മറിയാണ്.
അവസാന ഓവറിലേക്ക് കൊണ്ടു പോകാനായാല്‍ വിജയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു” എന്നാണ് വിരാട് കോലി പറയുന്നത്.”എന്തിരുന്നാലും എനിക്ക് വ്യത്യസ്തമായ മൈന്റ് സെറ്റാണുള്ളത്. ഞാന്‍ എപ്പോഴും പറയുക, മാഹി ഭായ് പത്തൊമ്പതാം ഓവറിലോ 49-ാം ഓവറിലോ ഫിനിഷ് ചെയ്യാം എന്നാണ്. അദ്ദേഹം എനിക്കൊപ്പമുണ്ടെങ്കില്‍ സാഹചര്യം വേറെ തന്നെയാണ്. പക്ഷെ താന്‍ ഒറ്റയ്ക്ക് ആയിരിക്കുമ്പോള്‍ അദ്ദേഹം ആരേയും കേള്‍ക്കില്ല. അദ്ദേഹം തീര്‍ച്ചയായും അവസാന ഓവറിലേക്ക് കൊണ്ടു പോകും. അപ്പോഴേക്കും സിക്സിലൂടെ അദ്ദേഹം മാച്ച് ഫിനിഷ് ചെയ്യുമോ എന്ന ഭയം എതിര് ടീമുകളെ ബാധിച്ചിട്ടുണ്ടാകും” എന്നും കോഹ്ലി പറയുന്നു. അതേസമയം ഐപിഎല്ലില്‍ മികച്ച ഫോമിലാണ് വിരാട് കോലി. 13 മത്സരങ്ങളില്‍ നിന്നും 661 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. നിലവില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ഹോള്‍ഡറാണ് കോലി. ഇന്നാണ് ആര്‍സിബിയും ചെന്നൈയും തമ്മിലുള്ള മത്സരം. രണ്ടില്‍ ആരായിരിക്കും പ്ലേ ഓഫ് യോഗ്യത നേടുന്ന നാലാമത്തെ ടീം.