ഹൈദരാബാദ് : വിരാട് കോലിയെ തടഞ്ഞുനിര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് ന്യൂസീലന്‍ഡിന്റെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ ടോം ലാതം.കോലി അതിഗംഭീര ഫോമിലാണെന്നും അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കില്ല എന്നും ലാതം പറഞ്ഞു. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, കെയിന്‍ വില്ല്യംസണ് എന്നിവര്‍ ഇല്ലാത്തത് വലിയ തിരിച്ചടിയാണെന്നും ലാതം കൂട്ടിച്ചേര്‍ത്തു.
“അതിഗംഭീര ക്രിക്കറ്റാണ് കോലി കുറച്ചായി കളിക്കുന്നത്. അദ്ദേഹം വളരെ നന്നായി കളിക്കുന്നു. ഈ താരങ്ങളെപ്പറ്റിയൊക്കെ ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഏറ്റവും മികച്ച പദ്ധതി തന്നെ വേണം. ഞങ്ങള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കില്ല. ബോള്‍ട്ടും സൗത്തിയും വില്ല്യംസണും ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. അത് മറ്റ് താരങ്ങള്‍ക്കുള്ള അവസരവുമാണ്. ഹൈദരാബാദില്‍ നടക്കുന്ന ആദ്യ മത്സരത്തിനു മുന്നോടിയായ വാര്‍ത്താസമ്മേളത്തില്‍ ലാതം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസീലന്‍ഡ് ഇന്ത്യയില്‍ കളിക്കുക. ഈ മാസം 17, 21, 24 തീയതികളില്‍ ഹൈദരാബാദ്, റായ്പൂര്‍, ഇന്‍ഡോര്‍ എന്നീ വേദികളില്‍ ഏകദിനങ്ങളും ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളില്‍ റാഞ്ചി, ലക്നൗ, അഹമ്മദാബാദ് എന്നീ വേദികളില്‍ ടി-20 മത്സരങ്ങളും നടക്കും.