പാർലിൽ : നായകസ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിയെ തന്റെ സൂപ്പര്‍ഹീറോയായി ഉപമിച്ച് പേസ് ബൗളര്‍ മുഹമ്മദ് സിറാജ്.ഒഴിഞ്ഞെങ്കിലും കോഹ്ലി തന്നെ തന്റെ നായകനായി ഇനിയും തുടരുമെന്നും സിറാജ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സിറാജ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് വിരാട് കോഹ്ലി ടെസ്റ്റ് നായകസ്ഥാനം രാജിവെച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് തോറ്റതിന് പിന്നാലെയായിരുന്നു രാജി. നേരത്തെ ടി20 നായകസ്ഥാനവും കോഹ്ലി ഒഴിഞ്ഞിരുന്നു. എന്നാല്‍ ഏകദിനത്തില്‍ നിന്ന് കോഹ്ലിയെ മാറ്റി രോഹിതിനെ നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാരന് എന്ന നിലയില്‍ മാത്രമാണ് കോഹ്ലിയുടെ സ്ഥാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിറാജിന്റെ വാക്കുകളിങ്ങനെ; ‘എന്റെ സൂപ്പര്‍ഹീറോയോട്, നിങ്ങളില്‍ നിന്ന് എനിക്ക് ലഭിച്ച പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ എപ്പോഴും എന്റെ വലിയ സഹോദരനായിരുന്നു. ഇത്രയും വര്‍ഷമായി എന്നെ വിശ്വാസത്തിലെടുത്തതിനും എന്റെ മോശം സമയത്ത് എന്നെ മികച്ച രീതിയില്‍ നോക്കിയതിനും നന്ദി. നിങ്ങള്‍ എപ്പോഴും എന്റെ ക്യാപ്റ്റന്‍ കിംഗ് കോഹ്ലി തന്നെ ആയിരിക്കും’
കോഹ്ലിയുടെ കീഴിലാണ് ടെസ്റ്റ്, ഏകദിന, ടി20 ക്രിക്കറ്റില്‍ സിറാജ് അരങ്ങേറ്റം കുറിച്ചത്. ഐപിഎല്‍ ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കോഹ്ലിയുടെ സഹതാരം കൂടിയാണ് സിറാജ്. ഹൈദരാബാദില്‍ നിന്നുള്ള 27 കാരനായ പേസര്‍ കോഹ്ലിക്ക് കീഴില്‍ എട്ട് ടെസ്റ്റുകള്‍ കളിച്ചു, 27.04 ശരാശരിയില്‍ 23 വിക്കറ്റുകള്‍ വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബുധനാഴ്ച പാര്‍ലില്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ കോഹ്ലിയും സിറാജും കളിക്കും. ലോകേഷ് രാഹുലാണ് നായകന്.