മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം താരം വിരാട് കോഹ്ലി ടെസ്റ്റിൽ നിന്ന് വിരമിക്കാൻ പദ്ധതിയിടുന്നത് അജിങ്ക്യ രഹാനെയുടെ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയേക്കാം എന്ന് റിപ്പോർട്ടുകൾ. 2023 ജൂലൈയില്‍ അവസാന ടെസ്റ്റ് കളിച്ച രഹാനെ കഴിഞ്ഞ ഒരു വർഷമായി സെലക്ടർമാരുടെ പരിഗണനയ്ക്ക് പുറത്തായിരുന്നു. എന്നിരുന്നാലും, രോഹിത് ഇല്ലാതെയും ഒരുപക്ഷേ വിരാട് ഇല്ലാതെയും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുമെന്നത് കണക്കിലെടുക്കുമ്ബോള്‍, മധ്യനിരയില്‍ പരിചയസമ്ബന്നനായ ഒരു ബാറ്റ്‌സ്മാൻ ടീമിന് ആവശ്യമാണ്.
ഇന്ത്യൻ ടീമില്‍ ഇപ്പോഴും ഒരു സ്ഥാനത്തിനായി കാത്തിരിക്കുന്ന ഏറ്റവും പരിചയസമ്ബന്നനായ ബാറ്റ്സ്മാൻമാരില്‍ ഒരാളാണ് രഹാനെ. ഏകദേശം രണ്ട് വർഷമായി ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തിരുന്നെങ്കിലും, മുംബൈ ബാറ്റ്സ്മാൻ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നത് തുടരുകയാണ്. കോഹ്‌ലി പോയതിനുശേഷം ഇന്ത്യ അന്വേഷിക്കുന്ന സ്ഥിരതയുള്ള മധ്യനിര ഓപ്ഷൻ അദ്ദേഹമാകാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
85 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള രഹാനെ 5077 റണ്‍സുമായി 38.46 ശരാശരിയില്‍ ആണ് കളിക്കുന്നത്. ഇതില്‍ 26 സെഞ്ച്വറികളും 26 അർദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍, 201 മത്സരങ്ങളില്‍ നിന്ന് 14,000 റണ്‍സും 45.16 ശരാശരിയും അദ്ദേഹത്തിനുണ്ട്. നിലവില്‍ ഇന്ത്യൻ പ്രീമിയർ ലീഗില്‍ കൊല്‍ക്കത്തയുടെ നായകൻ എന്ന നിലയില്‍ തിളങ്ങിയ രഹാനെ 12 മത്സരങ്ങളില്‍ നിന്ന് 375 റണ്‍ നേടിയിട്ട് ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ നിലവില്‍ കോഹ്‌ലിയും രോഹിതും ഇല്ലാത്ത ഒരു പര്യടനം വരുമ്ബോള്‍ അവിടെ രഹാനെ പോലെ ഒരു പരിചയസമ്ബത്തുള്ള താരത്തെ ടീമിന് ആവശ്യമാണ്.