കൊച്ചി : നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏകദിന ക്രിക്കറ്റിലെ 49 സെഞ്ച്വറിയെന്ന റെക്കോര്‍ഡ്. സച്ചിൻ കളി നിര്‍ത്തുമ്ബോള്‍ ആ റെക്കോര്‍ഡ് സച്ചിന്റെ പേരില്‍ തന്നെ എന്നും നിലനില്‍ക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കരുതിയത്. ഈ റെക്കോര്‍ഡ് തകര്‍ക്കാൻ മറ്റൊരാള്‍ ഉണ്ടാകുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഇന്നാ റെക്കോര്‍ഡ് സാക്ഷാല്‍ സച്ചിനെ സാക്ഷിയാക്കിക്കൊണ്ട് തന്നെ വിരാട് കൊഹ്‌ലി തിരുത്തിയിരിക്കുകയാണ്.
സച്ചിന്റെ റെക്കോര്‍ഡ് കൊഹ്‌ലി തകര്‍ക്കുമെന്ന് അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിശ്വസിച്ചിരുന്ന ഒരാളുണ്ട്. കൊച്ചി ഇടപ്പള്ളി സ്വദേശി ഷിജു ബാലാനന്ദൻ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ശ്രീലങ്കയ്‌ക്കെതിരെ കൊഹ്‌ലി സെഞ്ച്വറി നേടിയപ്പോള്‍ ഷിജു തന്റെ ഫേസ്‌ബുക്കില്‍ ഇങ്ങനെ കുറിച്ചു, ‘സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് കൊഹ്‌ലി മറികടക്കും.’ അന്ന് പല വിധത്തിലുള്ള കമന്റുകള്‍ വന്നിരുന്നു. സ്വപ്നത്തിന് പരിധികളുണ്ടെന്ന് പലരും പറഞ്ഞെങ്കിലും ഷിജു തന്റെ പ്രവചനത്തില്‍ ഉറച്ചുനിന്നു. പിന്നീടങ്ങോട്ട് കൊഹ്‌ലി നേടുന്ന ഓരോ സെഞ്ചറികളും അദ്ദേഹം കമന്റുകളായി ആ പോസ്റ്റിന് താഴെ രേഖപ്പെടുത്തി. 35-ാം സെഞ്ച്വറി വരെ ഇത് തുടര്‍ന്നു. പിന്നീട് നേടിയ സെഞ്ച്വറികള്‍ രേഖപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു കാര്‍ ആക്സിഡന്റില്‍ ഷിജു മരണപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ഷിജുവിന്റെ സുഹൃത്തുക്കള്‍ പ്രവചന പോസ്റ്റിനടിയില്‍ കമന്റുകളിട്ടുകൊണ്ടേയിരുന്നു. കൊഹ്‌ലി ചരിത്രം കുറിച്ച് അൻപതാം സെഞ്ച്വറി നേടിയപ്പോഴും സുഹൃത്തുക്കള്‍ ഇതാവര്‍ത്തിച്ചു. ലക്ഷക്കണക്കിന് ജനങ്ങള്‍ കണ്ട ഈ പോസ്റ്റ് ഇപ്പോഴും വൈറലാണ്.