പൂനെ: രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന് സൂചിപ്പിച്ച് പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 16 റണ്‍സിനു തോറ്റ ഇന്ത്യന്‍ ടീമിനെ ന്യായീകരിച്ചുകൊണ്ടാണ് ദ്രാവിഡ് രോഹിത്തിന്റെയും കോലിയുടെയും രാജ്യാന്തര ടി20 കരിയറിന് വിരാമമായെന്ന സൂചന നല്‍കിയത്.
കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം. അന്ന് ഇംഗ്ലണ്ടിനെതിരെ സെമി കളിച്ച ടീമിലെ മൂന്നോ നാലോ കളിക്കാര്‍ മാത്രമാണ് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കളിക്കുന്നത്. ഈ ടീം കൂടുതല്‍ ചെറുപ്പമാണ്. ടി20 ക്രിക്കറ്റിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പാതയിലാണ് നമ്മുടെ ടീം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ടു തന്നെ ശ്രീലങ്കയെപ്പോലെ കരുത്തരായ ഒരു ടീമിനെതിരെ മത്സരിക്കുക എന്നത് യുവതാരങ്ങള്‍ക്ക് പുതിയ അനുഭവമാണ്. ഈ വര്‍ഷം നമ്മുടെ ശ്രദ്ധ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലുമാണെന്നതിനാല് ടി20 ടീമില്‍ പുതിയ താരങ്ങളെ പരീക്ഷിക്കാന്‍ അവസരം കിട്ടുമെന്നത് നല്ല കാര്യമാണെന്നും ദ്രാവിഡ് പറഞ്ഞു.