ന്യൂസ് ഡെസ്ക് : സച്ചിൻ തെണ്ടുല്‍ക്കറോ വിരാട് കോഹ്ലിയോ ആരാണ് മികച്ച ബാറ്റര്‍ ! പലപ്പോഴും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഈ ചര്‍ച്ച കടന്നുവരാറുണ്ട്. ചെറുപ്പത്തിലെ ക്രിക്കറ്റിലേക്ക് കടന്നു വന്ന ഇരുവരും പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്. സച്ചിന്റെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാല്‍ സച്ചിൻ തെണ്ടുല്‍ക്കറെക്കാള്‍ മികച്ച ബാറ്റര്‍ വിരാട് കോഹ്ലിയാണെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റര്‍ ഉസ്മാൻ ഖവാജ.
എകദിനത്തില്‍ സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് മറികടക്കാൻ ഇനി കോഹ്ലിക്ക് ഇനി 3 സെഞ്ച്വറികള്‍ മതി. വിരാടിനെ പോലൊരു താരം ഇന്ത്യൻ ടീമിലില്ലെന്നും ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന താരമാണ് കോഹ്ലിയെന്നും ഫോക്‌സ് ക്രിക്കറ്റ് പങ്കിട്ട വീഡിയോയില്‍ ഖവാജ പറയുന്നു.ഏകദിന മത്സരങ്ങളിലെ ഇരുവരുടെയും പ്രകടനം പരിശോധിച്ചാല്‍ വിരാട് ആണ് മികച്ച താരമെന്ന് ഞാൻ പറയും. കുറച്ച് മത്സരങ്ങളില്‍ നിന്ന് പുതിയ റെക്കോര്‍ഡുകള്‍ കണ്ടെത്തുകയാണ് വിരാട്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം 10000 റണ്‍സ് തികക്കുന്ന താരം, ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെയുളള റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് വിരാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്‌കോര്‍ പിന്തുടരുമ്പോള്‍ വിരാട് വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയും സഹതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാമാണ് വിരാടിനെ മികച്ച ബാറ്ററായി തിരഞ്ഞെടുക്കാൻ കാരണം. ഏകദിന ലോകകപ്പില്‍ വിരാട് കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യൻ ടീമിന്റെ രക്ഷകനായത് കോഹ്ലിയാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറിയുമായി അദ്ദേഹം തിളങ്ങി. പാകിസ്താനെതിരായ മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചെന്നും ഉസ്മാൻ ഖവാജ കൂട്ടിച്ചേര്‍ത്തു.