ട്വന്റി ട്വന്റി ക്രിക്കറ്റിന് അനുയോജ്യമായ സാങ്കേതികത്തികവ് കോഹ്‌ലിക്കില്ല ; യുവതാരങ്ങൾക്ക് വഴിയൊരുക്കാൻ തയ്യാറാവണമെന്ന് അഗാർക്കർ

ഡല്‍ഹി : ജൂണില്‍‌ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നിരാശപകരുന്ന വാർത്തയാണ് പുറത്തുവരുന്നത്.സൂപ്പർ താരം വിരാട് കോഹ്‌ലിയെ ടീമില്‍ നിന്നൊഴിവാക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നു. 2022ലെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യൻ ടീമില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് കോഹ്‌ലി. എങ്കിലും ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമായ സാങ്കേതികത്തികവ് കോഹ്‌ലിക്ക് ഇപ്പോള്‍ ഇല്ലെന്നാണ് ബിസിസിഐ വിലയിരുത്തല്‍.

Advertisements

ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യസിലക്ടർ അജിത് അഗാർക്കർ കോഹ്‌ലിയെ അറിയിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുപ്രകാരം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ താരം തന്റെ ബാറ്റിംഗ് രീതി മാറ്റിയിരുന്നു. എങ്കിലും ഒരു മത്സരത്തില്‍ നേടിയ 29 റണ്‍സ് മാത്രമാണ് ഉയർന്ന സ്കോർ. പിന്നാലെ യുവതാരങ്ങള്‍ക്ക് വഴിയൊരുക്കാൻ അഗാർക്കർ കോഹ്‌ലിയോട് ആവശ്യപ്പെട്ടു.

ഇത്തവണത്തെ ഐപിഎല്‍ അടിസ്ഥാനമാക്കിയാവും ട്വന്റി 20 ലോകകപ്പിന് ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക. ഐപിഎല്ലിനായി ഇതുവരെയും റോയല്‍ ചലഞ്ചേഴ്സ് ക്യാമ്ബിനൊപ്പം കോഹ്‌ലി ചേർന്നിട്ടുമില്ല. സീസണിലെ സ്കോറിംഗിനും അപ്പുറം ബാറ്റിംഗ് സാങ്കേതികത്വം ശരിയാക്കാൻ കോഹ്‌ലിക്ക് കഴിയണം. അല്ലാത്ത പക്ഷം സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, തിലക് വർമ്മ എന്നിവരിലൊരാള്‍ കോഹ്‌ലിയുടെ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.