മലയാളത്തിൽ വീണ്ടും തിളങ്ങാൻ അർജുൻ എത്തുന്നു; “വിരുന്ന്” റിലീസ് തീയതി പ്രഖ്യാപിച്ചു

അർജുൻ സർജ, നിക്കി ഗൽറാണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിരുന്ന്. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23 ന് ചിത്രം തിയറ്ററുകളിലെത്തും. മരക്കാര്‍: അറബിക്കടലിന്‍റെ സിംഹത്തിന് ശേഷം അര്‍ജുന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് വിരുന്ന്. 

Advertisements

വരാല്‍ എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ വിരുന്ന് മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയിരിക്കുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വർഗീസ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോന നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ. ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഹിമഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി എന്നിവരാണ്. 

സംഗീതം രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം റോണി റാഫെൽ, എഡിറ്റർ വി ടി ശ്രീജിത്ത്‌, ആർട്ട്‌ ഡയറക്ടർ സഹസ് ബാല, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊഡക്ഷൻ ഡിസൈനർ എൻ എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ  അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനകുന്ന്, പ്രൊഡക്ഷൻ മാനേജർ അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ഗാനരചന റഫീഖ് അഹമ്മദ്‌, ബി കെ ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), ചീഫ് അസോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, കെ ജെ വിനയൻ, കോ- ഡയറക്ടർ എ യു വി രാജ പാണ്ടിയൻ, അസോസിയേറ്റ് ഡയറക്ടർ സജിത്ത് ബാലകൃഷ്ണൻ, വിഎഫ്എക്സ് ഡി ടി എം, സൂപ്പർവിഷൻ ലവകുശ, ആക്ഷൻ ശക്തി ശരവണൻ, കലി അർജുൻ, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റിൽസ് ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.