വിഷ്‍ണു വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്‍തി’. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗാട്ട കുസ്‍തി’യെന്ന ചിത്രത്തിന്റെ ഒടിടി പാർടണറെ പ്രഖ്യാപിച്ചു. തെലുങ്കിൽ ‘മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്‍തി’ തിയറ്റർ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാർഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിലെത്തുക.
#GattaKusthi and #MattiKusthi – Post theatrical streaming rights acquired by @NetflixIndia. Big attention guaranteed!
— Ramesh Bala (@rameshlaus) November 27, 2022
Releasing in theatres on December 2nd 💪@TheVishnuVishal @VVStudioz @RaviTeja_offl @RTTeamWorks @RedGiantMovies_ @Udhaystalin #AishwaryaLekshmi @ChellaAyyavu pic.twitter.com/ihlN1jOoEY
വിഷ്‍ണു വിശാൽ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘എഫ്ഐആർ’ ആണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളി താരം മഞ്‍ജിമ മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിവി സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൾ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിക്കുന്നത്. അശ്വത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഐശ്വര്യ ലക്ഷ്‍മി നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘കുമാരി’. നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നിർമൽ സഹദേവിനൊപ്പം ഫസൽ ഹമീദും തിരക്കഥാരചനയിൽ പങ്കാളിയായിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച പ്രതികരമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നു. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം. പിആർഒ പ്രതീഷ് ശേഖർ. മേക്ക്‌അപ്പ് അമൽ ചന്ദ്രൻ. കൈതപ്രം ജ്യോതിഷ് കാശി, ജോ പോൾ എന്നിവരും ഗാനരചന നിർവഹിച്ചിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്,ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ.