വിഷു ചിത്രത്തിൽ നിറഞ്ഞ് ബോക്സ് ഓഫീസ്; ആദ്യ അഞ്ച് ദിവസം കൊണ്ട് മൂന്ന് ചിത്രങ്ങൾ നേടിയത് 59 കോടി; ഇതുവരെ നേടിയത്

മലയാള സിനിമയുടെ വര്‍ഷത്തിലെ പ്രധാന സീസണുകളില്‍ ഒന്നാണ് വിഷു. വേനലവധിക്കാലവും ഈസ്റ്ററും എല്ലാം ചേര്‍ന്നുവരുന്ന സീസണില്‍ പ്രധാന റിലീസുകള്‍ മിക്കപ്പോഴും ഉണ്ടാവാറുണ്ട്. പുതിയ ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ കൂട്ടത്തോടെ എത്തുന്ന സീസണിലെ വിന്നര്‍ ആരെന്നറിയാന്‍ ഇന്‍ഡസ്ട്രിയുടെ കൗതുകം നിറഞ്ഞ കാത്തിരിപ്പും ഉണ്ടാവാറുണ്ട്. മൂന്ന് വ്യത്യസ്തവും ശ്രദ്ധേയവുമായ ചിത്രങ്ങളായിരുന്നു ഇത്തവണത്തെ വിഷുവിന് മലയാളത്തില്‍ നിന്ന്. 

Advertisements

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക, നസ്‍ലെനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന, ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ് എന്നിവയായിരുന്നു അവ. വിഷു ദിനം പിന്നിട്ടിരിക്കെ ഈ ചിത്രങ്ങള്‍ ഇന്നലെവരെ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം മരണമാസ്സ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 8.97 കോടി ആണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമ്മൂട്ടി നായകനായ ബസൂക്ക ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 10.49 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 9 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 19.4 കോടി. ആദ്യ അഞ്ച് ദിനങ്ങളിലെ കണക്കാണ് ഇത്. അതേസമയം നസ്‍ലെന്‍- ഖാലിദ് റഹ്‍മാന്‍ ചിത്രം ആലപ്പുഴ ജിംഖാന ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 18.4 കോടിയാണ്. വിദേശത്തുനിന്ന് 12.1 കോടിയും. 

അങ്ങനെ ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 30.5 കോടിയാണ്. വിഷു കഴിഞ്ഞെങ്കിലും ഈസ്റ്ററും ഒപ്പം തുടരുന്ന വേനലവധിയുമെല്ലാം ചേര്‍ന്ന് വിഷു റിലീസുകളുടെ ലൈഫ് ടൈം കളക്ഷന്‍ എത്ര പോവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം ഇപ്പോള്‍. 

Hot Topics

Related Articles