വിശ്വ ബ്രാഹ്‌മണ ആചാര്യ സംഗമ മഹായജ്ഞം ജൂലൈ 14ന് കോട്ടയത്ത്‌

കോട്ടയം : പൗരാണിക ഭാരതീയ സംസ്‌കാരത്തിൻ്റെ ഒരു സുവർണ്ണ കാലഘട്ടത്തിന് നന്ദി കുറിച്ച വിശ്വബ്രാഹ്‌മണ പഞ്ചഋഷി ഗോത്രത്തിൽപ്പെട്ട ഈശ്വര നാമത്തിൽ ഇന്നു ലോകത്തിൽ അറിയപ്പെടുന്ന ഏക വംശ പരമ്പരയാണ് വിശ്വകർമ്മജർ. ലോക രാജ്യങ്ങൾക്ക് മുൻപിൽ സനാതന ധർമ്മം എന്ന സംസ്‌കാരത്തെ വളർത്തികൊണ്ട് വരുവാൻ വിവിധ കൂലങ്ങളും ഗോത്രങ്ങളും വംശങ്ങളും എല്ലാം ഒത്തുചേരുന്ന ഒരു സംസ്കൃതിയാണ് ഭാരതത്തിൻ്റെ സനാതന സംസ്കാരം. ഈ വിശ്വത്തെ വിശ്യമനോഹരമാക്കി തീർക്കുവാൻ പ്രയത്നിച്ച ഏറ്റവും കഠിനാധ്വാനികളുടെ ഒരു കൂട്ടമാണ് പഞ്ചകുലമായ വിശ്വകർമ്മജർ അഥവാ വിശ്വബ്രാഹ്‌മണർ.

Advertisements

ഒരു മനുഷ്യ ജന്മത്തിൻ്റെ ജനനം മുതൽ അന്ത്യേഷ്‌ടി വരെയുള്ള സംസ്കാരത്തിൻ്റെ പവിത്രതയെ സംരക്ഷിക്കുന്നതിനും സനാതനധർമ്മ പരിപാലനം വളർന്നു വരുന്ന സമൂഹത്തിൻ്റെ നിലനിൽപ്പിനും, പ്രപഞ്ചതാളങ്ങളെ സംരക്ഷിച്ച് നിയന്ത്രിക്കു ന്നതിനും നമ്മളിൽ നിന്നും നഷ്‌ടപ്പെട്ടുകെണ്ടിരിക്കുന്ന സംസ്‌കാരത്തെ പവിത്രികരിച്ച് വിശ്വകർമ്മജരുടെ ആത്‌മിയ പരിവർത്തനം ലക്ഷ്യമാക്കിയും ധർമ്മങ്ങൾ, ശാസ്ത്രങ്ങൾ തുടങ്ങിയവ വരും തലമുറകൾക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സന്യാസി ശ്രേഷ്ഠൻമാരും വിശ്വകർമ്മകുലത്തിലെ വൈദിക, താന്ത്രിക, വാസ്‌തു ശാസ്ത്ര, ജ്യോതിഷ, വൈദ്യശാസ്ത്ര, യോഗ, പുരാണ പാരായണ ആചാര്യൻമാർ കേരളത്തിലെ 14 ജില്ലകളിലും വിശ്വ ബ്രാഹ്‌മണ ആചാര്യ സംഗമ മഹായജ്ഞം നടത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനോട് അനുബന്ധിച്ചു കോട്ടയം ജില്ലയിൽ ജൂലൈ 14 ഞായറാഴ്‌ച പകൽ 10 മണിക്ക് കോട്ടയം തിരുനക്കര ക്ഷേത്രത്തിൻ്റെ വടക്ക് ഭാഗത്ത് എംപ്ലോയീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ ആചാര്യ സംഗമം എന്ന പരുപാടി നടത്തുന്നു. ഈ സംഗമത്തിൽ ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ പ്രഭാകരാ നന്ദ സരസ്വതി മഹാരാജിൻ്റെ അനുഗ്രഹവും കേരള വിശ്വകർമ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡി സാധു ക്യഷ്‌ണാനന്ദ സരസ്വതി മഹാരാജിൻ്റെ സാനിധ്യവും ഉണ്ടാകുന്നതാണ്. കൂടാതെ കേരളത്തിലെ വിവിധ വിശ്വകർമ്മ സംഘടന നേതാക്കൾ, വിശ്വകർമ്മ ക്ഷേത്ര ഭാരവാഹികൾ, പ്രാർത്ഥന സമിതികൾ. വിശ്വകർമ്മ ട്രസറ്റ് ഭാരവാഹികൾ, ആത്‌മിയ ഗുരു പീഠങ്ങൾ എന്നീ പ്രമുഖർ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.