‘ന്യായമായ അവകാശങ്ങൾ നേടിയെടുക്കുക’; വിശ്വകർമ്മ ജനമുന്നേറ്റയാത്രയ്ക്ക് മാർച്ച് 24ന് കാസർകോട് തുടക്കം

കോട്ടയം : വിശ്വകർമ്മജരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന സമിതി വിശ്വകർമ്മ ജനമുന്നേറ്റയാത്ര എന്ന പേരിൽ പ്രചരണ ജാഥ സംഘടിപ്പിക്കുന്നു എന്ന് പത്രസമ്മേളനയത്തിൽ അറിയിച്ചു. 2024 മാർച്ച് 24ന് കാസർകോട് നിന്ന് ആരംഭിച്ച് ഏപ്രിൽ രണ്ടാം തീയതി തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയിലാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചിരിക്കുന്നത് . മാർച്ച് 28 ന് കോട്ടയത്ത് എത്തുന്ന വാഹന പ്രചരണ ജാഥക്ക് മുണ്ടക്കയം, പാലാ, കോട്ടയം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. സമാപനദിനമായ 2024 ഏപ്രിൽ രണ്ടിന് ആയിരങ്ങൾ അണിനിരക്കുന്ന സെക്രട്ടേറിയറ്റ് ധർണ്ണ സംഘടിപ്പിക്കുന്നു. വി. എസ്.എസ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. റ്റി. ആർ. മധു, ശ്രീ. വിനോദ് തച്ചുവേലിൽ എന്നിവരാണ് ജാഥയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും.

Advertisements

ജനസംഖ്യാനുപാതികമായ സംവരണം അനുവദിക്കുക, കേരളത്തിലെ വിശ്വകർമ്മജരുടെ പിന്നാക്ക അവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടി ജാതി സെൻസസ് അടിയന്തരമായി നടപ്പിൽ വരുത്തുക, ഭരണഘടന അനുശാസിക്കുന്ന അവസര സമത്വം സാമൂഹ്യനീതി എന്നിവ വിശ്വകർമ്മജർക്ക് ലഭ്യമാക്കുക, വിശ്വകർമ്മജർക്ക് തൊഴിൽ മേഖലയിൽ അനുവദിച്ചിരിക്കുന്ന സംവരണ ശതമാനം വിദ്യാഭ്യാസ മേഖലയിലും അനുവദിക്കുക, വിശ്വകർമ്മജർക്ക് വിദ്യാഭ്യാസ മേഖലയിൽ അനുവദിച്ചിരിക്കുന്ന സംവരണം എയ്‌ഡഡ് സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക, സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം പൊതു അവധിയാക്കുക, വിശ്വകർമ്മജരുടെ പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, വിശ്വകർമ്മജർക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന പെൻഷൻ തുക കാലാനുസൃതമായി വർദ്ധിപ്പിക്കുക, അപ്രൈസർമാരുടെ സേവന വ്യവസ്ഥകൾ ഏകീകരിക്കുകയും വേതനം വർദ്ധിപ്പിക്കുകയും ചെയ്യുക, ക്ഷേമ പെൻഷനുകൾ എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യുക, ദേവസ്വം ബോർഡിലെ മുത്താശ്ശാരി, സ്‌തപതി മുതലായ പദവികൾ വിശ്വകർമ്മജർക്ക് നൽകുവാനുള്ള നടപടികൾ സ്വീകരിക്കുക, ദേവസ്വം ബോർഡിലെ സംവരണം പുനക്രമീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഎസ് എസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ആർ മധു, സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലി , സംസ്ഥാന കൗൺസിലർ രംഗനാഥൻ ,കോട്ടയം ജില്ലാ പ്രസിഡണ്ട് ബിനു പുള്ളി വേലിക്കൽ, കോട്ടയം താലൂക്ക് സെക്രട്ടറി എ രാജൻ, കോട്ടയം താലൂക്ക് ജോയിൻ സെക്രട്ടറി മണിക്കുട്ടൻ വി ആർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.