തിരുവനന്തപുരം: വിതുര ഹൈസ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷം നടന്നത്. വിദ്യാർഥികളുടെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ ഇടപ്പെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.
സംഘർഷം നടക്കുമ്‌ബോൾ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. ഇപ്പോൾ കൂടുതൽ പോലീസുകാരെ സ്‌കൂളിൽ വിന്യസിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ സമാപന ദിവസമായിരുന്നു വെള്ളിയാഴ്ച. സംഘർഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നമാകാം സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞദിവസം രാത്രി 10 മണിയോടെ വിതുര – കൊപ്പം ജങ്ഷനിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ സംഭവമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ മേഖലയിലെ സർക്കാർ സ്‌കൂളുകൾക്ക് മുന്നിലും ബസ് സ്റ്റാൻഡിലും സംഘർഷങ്ങൾ പതിവാണ്. ഇതിൽ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.