ഡക്കിലേക്ക് കയറവേ വഴുതിവീണ് കപ്പല്‍ ജീവനക്കാരന്റെ കയ്യൊടിഞ്ഞു; രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ്

വിഴിഞ്ഞം : കപ്പലിലെ ഡക്കിലേക്ക് കയറവെ ഏണിയില്‍നിന്ന് വഴുതി താഴെ വീണ് കൈയൊടിഞ്ഞ ജീവനക്കാരന് വേണ്ടി വൈദ്യസഹായം അഭ്യർഥിച്ച്‌ ക്യാപ്റ്റൻ. സന്ദേശം ലഭിച്ചയുടനെ ഡോക്ടർ ഉള്‍പ്പെടെയുള്ളവരുമായി കടലിലെത്തി ആളെ കരയിലെത്തിച്ച്‌ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ രക്ഷകരായി. അടിയന്തര ഇടപെടല്‍ നടത്തിയതിന് കോസ്റ്റ് ഗാർഡ് കമാൻഡർക്ക് തുർക്കി കപ്പലിലെ ക്യാപ്റ്റൻ ഒകൻ അറ്റാരോഗ്ലു നന്ദി രേഖപ്പെടുത്തി ഇ- മെയില്‍ സന്ദേശമയച്ചു. സിങ്കപ്പൂരില്‍നിന്ന് ഷാർജയിലേക്ക് 25 ജീവക്കാരുമായി പോകുകയായിരുന്ന എല്‍.പി.ജി. ടാങ്കർ എം.വി. എസ്.ടി. ഒസ്ലോ എന്ന കപ്പലിലെ തുർക്കി സ്വദേശി സാലിയാഹ് ഗുല്‍സെനാണ് ഏണിയില്‍ കയറവേ വീണ് വലതു കൈയൊടിഞ്ഞ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ ഒൻപതോടെ വിഴിഞ്ഞം തീരത്തുനിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

Advertisements

സംഭവത്തെ തുടർന്ന് കപ്പലിലെ ക്യാപ്റ്റൻ തൊട്ടടുത്തുളള കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ ജി. ശ്രീകുമാറിന് അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് സന്ദേശമയച്ചു. തുടർന്ന് കപ്പലിന്റെ ഏജൻസിയും കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാക്സ് ഷിപ്പിങ് ഏജൻസി ഡയറക്ടർ ജോർജ് സേവ്യറും വിവരം കൈമാറി. അപടത്തില്‍ പരിക്കേറ്റ് കൈയൊടിഞ്ഞ ജീവനക്കാരന് കപ്പലിലെ ഡോക്ടർ ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ട്. എന്നാല്‍ തീവ്രവേദനയുളളതിനാല്‍ കരയിലെത്തിച്ച്‌ ചികിത്സ നല്‍കേണ്ടതുണ്ടെന്നായിരുന്നു സന്ദേശം. കരയില്‍നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന കപ്പലിനെ വിഴിഞ്ഞം തീരത്തിനടുത്ത് അടുപ്പിക്കാനായി കമാൻഡർ നിർദേശം കൊടുത്തു. ഇത് വിഴിഞ്ഞം തുറമുഖ പർസർ എസ്. വിനുലാല്‍, പോർട്ട് അസി. കണ്‍സർവേറ്റർ അജീഷ് മണി എന്നിവർക്കും കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സി. 441- എന്ന ചെറുകപ്പലില്‍ ഡെപ്യൂട്ടി കമാൻഡന്റ് അഭിലാഷ് കുമാർ, സ്റ്റേഷൻ ഓഫീസർ അസി. കമാൻഡന്റ് ശുഭരാജ് ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട സംഘം രാവിലെ പത്തോടെ കടലിലേക്ക് പുറപ്പെട്ടു. തുടർന്ന് 11.30 ഓടെ കപ്പലിനടുതെത്തി. കപ്പലിലെ ക്യാപ്റ്റന്റെ നേത്യത്വത്തില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തി. കോസ്റ്റ് ഗാർഡിന്റെ കപ്പലില്‍ നിന്നുളള ബോട്ടില്‍ ഇറക്കി. തുടർന്ന് കപ്പലില്‍നിന്ന് നീളം കൂടിയ ഏണിവഴി ബോട്ടിലേക്ക് പരുക്കേറ്റ ജീവനക്കാരനെ ഇറക്കി ഉച്ചയ്ക്ക് 1.45 ഓടെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. കപ്പല്‍ ഏജൻസിയുടെ നേത്യത്വത്തില്‍ പരുക്കേറ്റ ജീവനക്കാരനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായി കോസ്റ്റുഗാർഡ് കമാൻഡർ ജി. ശ്രീകുമാർ അറിയിച്ചു. കോസ്റ്റല്‍ പോലീസ് എസ്.ഐ. ജോയ് തോമസ്, ബിനു, ഇമിഗ്രേഷൻ അധികൃതർ എന്നിവരും സ്ഥലതെത്തിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.