വിഴിഞ്ഞം സമരം മുൻകൂട്ടി തയ്യാറാക്കിയത്, തുറമുഖ നിർമാണം നിർത്തിവയ്ക്കില്ല:മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം.എം വിന്‍സന്‍റ് എം എല്‍ എ യാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.പ്രമേയം. വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഗണനയിലാണെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരെ അടിയന്തരമായി വാടകവീട്ടിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.എന്നാല്‍ വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത് സിമെന്‍റ് ഗോഡൗണില്‍ ആണെന്ന് എം വിന്‍സന്‍റ് കുറ്റപ്പെടുത്തി..മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്ബായി ഗോഡൗണ്‍ മാറി. ഒരു മന്ത്രി പോലും കാണാന്‍ പോകുന്നില്ല.41 ലക്ഷത്തിന്റെ കാലി തൊഴുത്തു നിര്‍മ്മിക്കുന്നതിന്‍റെ തിരക്കില്‍ പാവങ്ങളുടെ സങ്കടം കാണാതെ പോകരുത്.മനുഷ്യാവകാശങ്ങളുടെ ശവപറമ്ബാണ് മത്സ്യതൊഴിലാളികളെ പാര്‍പ്പിച്ച ഗോഡൗണ്‍.കാലാവസ്ഥാ കെടുതികളില്‍ തൊഴില്‍ ദിനം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളിക്ക് ഒരു ആശ്വാസ പദ്ധതിയും ഇല്ല.മുതലപ്പൊഴി മരണം ആവര്‍ത്തിക്കന്നു, അശാസ്ത്രീയ നിര്‍മ്മാണം പരിഹരിക്കാന്‍ നടപടിയില്ല.എന്ത് കൊണ്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നില്ല ?.കാലാവസ്ഥയും മറ്റ് 17 കാരണങ്ങളും ചൂണ്ടിക്കാട്ടി തുറമുഖ കമ്ബനി സമയം നീട്ടി ചോദിച്ചെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി..മത്സ്യതൊഴിലാളികളുടെ ഭൂമി പദ്ധതിക്ക് വേണ്ടി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.സമരക്കാരുമായുള്ള ചര്‍ച്ചയില്‍ സമവായമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.. മുട്ടത്തറയിലെ 10,ഏക്കറില്‍ പുനരധിവാസ പദ്ധതി നടപ്പാക്കും..വിഴിഞ്ഞം പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.. തുറമുഖം വന്‍ മാറ്റങ്ങളുണ്ടാക്കും.: തുറമുഖ നിര്‍മ്മാണം നിര്‍ത്തി വക്കില്ല.അത് വലിയ സാമ്ബത്തിക ബാധ്യത ഉണ്ടാക്കും.വാണിജ്യ മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാകും.പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisements

പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ വാടക സര്‍ക്കാര്‍ നല്‍കും, വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും അറിയിച്ചുഇതിനിടെ വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ അതിരൂപതയുമായി ഇന്ന് ജില്ലാതല സര്‍വകക്ഷിയോഗവും ചേരും ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയില്‍ വച്ചാണ് യോഗം.ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവര്‍ക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും ലത്തീന്‍ അതിരൂപതയുമായി ചര്‍ച്ച നടത്തും. പുനരധിവാസ പദ്ധതികളടക്കം അതിരൂപതയുടെ ആവശ്യങ്ങള്‍ ഓരോന്നും പ്രത്യേകമായി ചര്‍ച്ചക്കെടുക്കും.ഇന്നലെ ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച തീരുമാനങ്ങള്‍ മുഖ്യമന്ത്രിയോട് ഇന്ന് വിശദീകരിക്കും. ആവശ്യമെങ്കില്‍ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേര്‍ന്നേക്കും.തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് ഉപരോധം. ഏഴിന ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നിലപാടിലാണ് ലത്തീന്‍ അതിരൂപത

Hot Topics

Related Articles