തിരുവനന്തപുരം: ചെന്നൈയിൽ വെച്ച് നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള പെൺകുട്ടികളുടെ കേരള വോളിബോൾ ടീമിന്റെ സെലെക്ഷൻ ട്രയൽ 2024 ജനുവരി 13 ശനിയാഴ്ച നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് രാവിലെ 9 മണിക്കാണ് സെലെക്ഷൻ ട്രയൽ ആരംഭിക്കുക.
Advertisements
01.01.2005 നോ അതിനു ശേഷമോ ജനിച്ചവർക്കെ ഇതിൽ പങ്കെടുക്കാൻ സാധിക്കു. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ / കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമായിട്ട് വേണം ഹാജരാകാൻ.