മുംബൈ : ഇപ്പോള്‍ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയില്‍ ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി ടീമിലേക്ക് എത്തില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ ഫിറ്റ്നസ് ടെസ്റ്റില്‍ അദ്ദേഹം 100 ശതമാനവും ഫിറ്റ് അല്ല എന്ന അഭ്യൂഹം പരക്കെ പരന്നിരുന്നു.എന്നാല്‍ അതിനെ വിശ്വസിപ്പിക്കുന്ന തലത്തിലുള്ള സംഭവ വികാസങ്ങളാണ് നടന്നു വരുന്നത്. ഈ മാസം 21 ആം തിയതി മുതല്‍ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിന്റെ ടീം ലിസ്റ്റില്‍ താരത്തിന്റെ പേര് ഉള്‍പ്പെടുത്തി. അതോടെ ഇന്ത്യൻ ടീമിന്റെ കൂടെ ഷമി ഉണ്ടാവില്ല എന്നത് ഉറപ്പായി.കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. എന്നാല്‍ ടൂർണമെന്റിന് ശേഷം കണങ്കാലിനേറ്റ പരിക്ക് കാരണം ഷമി ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായിരുന്നു.
പരിക്കില്‍ നിന്ന് മുക്തി നേടി അദ്ദേഹം ഇപ്പോള്‍ നടന്ന സെയ്ദ് മുസ്തക്ക് അലി ടൂർണമെന്റില്‍ മിന്നും പ്രകടനം കാഴ്ച വെച്ചു. അതിനു ശേഷം ബോർഡർ ഗവാസ്കർ ട്രോഫിയില്‍ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിനോടൊപ്പം ഉണ്ടാകും എന്ന വാർത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇനി താരത്തിന് ട്രോഫിയില്‍ പങ്കെടുക്കാൻ സാധിക്കില്ല.ഇപ്പോള്‍ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയില്‍ ഇന്ത്യൻ ടീമില്‍ മികച്ച ഒരു പേസ് ബോളറുടെ കുറവുണ്ട്. എന്നാല്‍ ആ സ്ഥാനത്തേക്ക് ഷമി വന്നിരുന്നെങ്കില്‍ ടൂർണമെന്റ് വിജയിക്കാൻ ഇന്ത്യക്ക് സഹായകരമായേനെ എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീം:സുദീപ് കുമാർ ഗാർമി (ക്യാപ്റ്റൻ), മുഹമ്മദ് ഷമി, അനുസതുപ് മജുംദാർ, അഭിഷേക് പോറല്‍ (വിക്കറ്റ് കീപ്പർ), സുദീപ് ചാറ്റർജി കരണ്‍ ലാല്‍, ഷക്കീർ ഹബീബ് ഗാന്ധി, സുമന്ത ഗുപ്ത, ശുഭം ചാറ്റർജി, രാജ്നാഥ് സിങ് ഖൈറ, പ്രദിപത്ത പ്രമാണിക്, കൗശിക് മൈതി, വികാസ് സിങ്, മുകേഷ് കുമാർ, സാക്ഷം ചൗധരി, രോഹിത് കുമാർ, മുഹമ്മദ് കൈഫ്, സുരാജ് സിന്ധു ജയ്സ്വാള്‍, സയാൻ ഗോഷ്, കനിഷ്ക് സേത്ത്.