സിപിഎം നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം: വൃന്ദ കാരാട്ട്

കോഴിക്കോട്: സിപിഎം നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സി പി എം നേതൃനിരയില്‍ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കാൻ ഭരണഘടന ഭേദഗതി ഉണ്ടാക്കി. എന്നിട്ടും വനിത സംവരണം വേണ്ട രീതിയില്‍ ഉയർന്നില്ലെന്നും പി ബി അംഗം വിവരിച്ചു.

Advertisements

പാർട്ടിക്ക് ശക്തമായ വേരുള്ള കേരളത്തില്‍ നിലവില്‍ ഒരു വനിത ജില്ല സെക്രട്ടറി പോലും ഇല്ല എന്നത് വാസ്തവമാണെന്ന് പറഞ്ഞ വൃന്ദ, മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വൃന്ദ കാരാട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Hot Topics

Related Articles