കറാച്ചി: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കേണ്ട ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ടൂര്‍ണമെന്റ്. 15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടായിരിക്കുക. ഏഴ് മത്സരങ്ങള്‍ ലാഹോറില്‍ കളിക്കും. അഞ്ചെണ്ണം റാവല്‍പിണ്ടിയിലും മൂന്ന് മത്സരങ്ങള്‍ക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക.
എന്നാല്‍ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കേണ്ടെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐ തീരുമാനത്തെ പിന്താങ്ങുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരരുതെന്നും സുരക്ഷിതമല്ലെന്നുമുള്ള മുന്നറിയിപ്പാണ് കനേരിയ നല്‍കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍ പാക് സ്പിന്നറുടെ വാക്കുകള്‍… ”പാകിസ്ഥാനിലെ സാഹചര്യം നോക്കൂ, ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകരുത്. പാകിസ്ഥാനും കൂടി അതിനെ കുറിച്ച് ചിന്തിക്കണം. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ബഹുമാനമാണ് രണ്ടാമത്തെ മുന്‍ഗണന. ബിസിസിഐ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അവരുടെ തീരുമാനം എന്തായാലും മറ്റ് രാജ്യങ്ങളും അത് അംഗീകരിക്കേണ്ടിവരും. ഐസിസി അവരുടെ തീരുമാനം എടുക്കും, മിക്കവാറും ചാംപ്യന്‍സ് ട്രോഫി ദുബായില്‍ ഒരു ഹൈബ്രിഡ് മോഡലില്‍ കളിക്കേണ്ടി വരും. സുരക്ഷയാണ് ഏറ്റവും വലിയ ആശങ്ക, ഒരു വലിയ ചോദ്യചിഹ്നം.” കനേരിയ പറഞ്ഞു.