ഒരു ഓവറിൽ മൂന്ന് വിക്കറ്റ്; നിർണ്ണായക നിമിഷത്തിൽ പൊരിഞ്ഞ പോരാട്ടം; പക്ഷേ, സുന്ദറിനും രക്ഷിക്കാനായില്ല ഹൈദരാബാദിനെ

ഹൈദരാബാദ്: പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഡൽഹിയ്ക്ക് രണ്ട് പോയിന്റ് നൽകി ഹൈദരാബാദിന് തോൽവി. ഡൽഹി ഉയർത്തിയ 144 റൺ പിൻതുടർന്ന ഹൈദരാബാദിന് 137 റണ്ണെടുക്കാനേ സാധിച്ചുള്ളു. ഏഴു റണ്ണിന്റെ തോൽവി.

Advertisements

ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഡൽഹിയ്ക്ക് ഇക്കുറിയും ഓപ്പണിംങ് പിഴച്ചു. സ്‌കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ ഭാവി ഇന്ത്യൻ പ്രതീക്ഷയായി വാഴ്ത്തിയിരുന്ന പൃഥ്വി ഷായ്ക്ക് പകരം എത്തിയ ഫിൽ സാൾട്ട് (0) പുറത്ത്. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. വാർണർക്കൊപ്പം ചേർന്ന് ചെറുത്തി നിൽപ്പ് നടത്തിയ മിച്ചൽ മാർഷ് (25) നടരാജന്റെ പേസിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അപ്പോഴും വാർണർ ഒരു വശത്തുണ്ടെന്ന ആത്മവിശ്വാസത്തിലായിരുന്നു ഡൽഹി ആരാധകർ. എന്നാൽ, വാഷിംങ്ടൺ സുന്ദറിന്റെ ആ ഏഴാം ഓവർ കളി തന്നെ മാറ്റി മറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പന്തിൽ വാർണർ (21), നാലാം പന്തിൽ സർഫാസ് ഖാൻ (10) അവസാന പന്തിൽ അമാൻ ഹക്കിംഖാൻ (4) ഒരൊറ്റ ഓവറിൽ അഞ്ചു റണ്ണെടുത്തപ്പോഴേയ്ക്കും സുന്ദർ വീഴ്ത്തിയത് മൂന്നു വിക്കറ്റ്. 57 ന് രണ്ട് എന്ന നിലയിൽ നിന്നും ഡൽഹി കൂപ്പ് കുത്തിയത് 62 ന് അഞ്ച് എന്ന ആഴത്തിലേയ്ക്ക്. പിന്നീട് അക്‌സർ പട്ടേലും (34), മനീഷ് പാണ്ഡെയും (34) ചേർന്ന് ടീമിനെ പ്രതിരോധിച്ച് നയിച്ചു. 131 ൽ എത്തിച്ച അക്‌സറിനെ ക്ലീൻ ബൗൾ ചെയ്ത് ഭുവനേശ്വർ കളി കയ്യിലേയ്ക്കു തിരികെ പിടിച്ചു. എട്ട് റൺ കൂടി കൂട്ടിച്ചേർന്ന് മനീഷ് പാണ്ടേ പുറത്താകുമ്പോൾ ഇതിലും സുന്ദറിന്റെ കയ്യുണ്ടായിരുന്നു. വാഷിങ്ടൺ സുന്ദറും ക്ലാസണും ചേർന്നുള്ള മനോഹരമായ റണ്ണൗട്ടിലാണ് മനീഷ് പുറത്താകുന്നത്. അഞ്ച് റൺ കൂടി ചേർന്നപ്പോഴേയ്ക്കും നോട്രിജും (2), റിഫാൽ പട്ടേലും (5) റണ്ണൗട്ടായി. കുൽദീപും (4), ഇഷാന്ത് ശർമ്മയും (1) പുറത്താകാതെ നിന്നു.

വാഷിംങ്ടൺ സുന്ദർ മൂന്നു വിക്കറ്റെടുത്തപ്പോൾ, ഭുവനേശ്വർ രണ്ടും, നടരാജൻ ഒന്നും വിക്കറ്റ് വീഴ്ത്തി. 144 ന് എന്ന താരതമ്യേനെ ചെറിയ ടോട്ടൽ നേരിടാൻ സ്വന്തം മൈതാനത്തിറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാർ സാമാന്യം ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ആറു റൺ ശരാശരിയിൽ അഞ്ച് ഓവറിൽ 30 കടത്തിയിട്ടാണ് ബ്രൂക്ക് (7) മടങ്ങിയത്. 69 ൽ നിൽക്കെ സഹ ഓപ്പണർ മായങ്ക് അഗർവാളും (49) കൂടാരം കയറി.

ആറ് റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോൾ തൃപാതിയും (15), 79 ൽ അഭിഷേക് ശർമ്മയും (5) മടങ്ങി. സ്‌കോർ ബോർഡിൽ ആറു റൺ കൂടി അഡീഷണലായി എത്തിയപ്പോൾ മൂന്നു റണ്ണുമായി മാക്രം കൂടി മടങ്ങിയതോടെ ഡൽഹിയുടെ നില പരുങ്ങലിലായി. ഈ സമയത്താണ് ക്ലാസണും സുന്ദറും ക്രീസിൽ ഒത്തു ചേർന്നത്. സ്‌കോർ 126 വരെ എത്തിച്ച ശേഷം ക്ലാസൺ (31) മടങ്ങിയതോടെ സുന്ദർ (24) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും തോൽവി അകറ്റാനായില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.